സസ്പെൻസ് നിറച്ച് പറക്കാൻ 'പുഷ്പകവിമാനം'; ടീസർ പുറത്തിറങ്ങി...

 'A minute can change your life' എന്ന ടാ​ഗ് ലൈൻ ഹൈലൈറ്റ് ചെയ്ത്, പ്രണയം, സൗഹൃദം, അതിജീവനം എന്നിവക്ക് മുൻ​ഗണ നൽകി ആക്ഷൻ മൂഡിൽ ഒരുക്കിയ ടീസർ സമയത്തിന് ജീവിതത്തിലുള്ള പ്രധാന്യത്തെയാണ് വെളിപ്പെടുത്തുന്നത്.

author-image
Greeshma Rakesh
Updated On
New Update
-pushpaka-vimanam

siju wilson balu varghese movie pushpaka vimanam official teaser

Listen to this article
0.75x 1x 1.5x
00:00 / 00:00

സിജു വിൽസൻ, നമൃത (വേല ഫെയിം) ബാലു വർഗീസ്, ധീരജ് ഡെന്നി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഉല്ലാസ് കൃഷ്ണ സംവിധാനം ചെയ്യുന്ന 'പുഷ്പകവിമാനം' എന്ന ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. മലയാളത്തിലെ പ്രമുഖ സംവിധായകരായ ബി. ഉണ്ണികൃഷ്ണൻ, എം. പത്മകുമാർ, അമൽ നീരദ്, ദിലീഷ് പോത്തൻ, ജൂഡ് ആന്തണി ജോസഫ്, വിപിൻ ദാസ്, അൽത്താഫ് സലിം, ഷാഹി കബീർ, പ്രേക്ഷകരുടെ പ്രിയ താരങ്ങളായ സുരാജ് വെഞ്ഞാറമൂട്, ജോജു ജോർജ് തുടങ്ങിയവരുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയയിലൂടെയാണ് ടീസർ റിലീസ് ചെയ്തത്.

 'A minute can change your life' എന്ന ടാ​ഗ് ലൈൻ ഹൈലൈറ്റ് ചെയ്ത്, പ്രണയം, സൗഹൃദം, അതിജീവനം എന്നിവക്ക് മുൻ​ഗണ നൽകി ആക്ഷൻ മൂഡിൽ ഒരുക്കിയ ടീസർ സമയത്തിന് ജീവിതത്തിലുള്ള പ്രധാന്യത്തെയാണ് വെളിപ്പെടുത്തുന്നത്. രാജ് കുമാർ സേതുപതി അവതരിപ്പിക്കുന്ന ഈ ചിത്രം റയോണ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല, കിവിസോ മൂവീസ്, നെരിയാ ഫിലിം ഹൗസ് എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ചിത്രം പ്രദർശനത്തിനെത്തിക്കുന്നത് ആരിഫാ പ്രൊഡക്ഷൻസ്. 

സന്ധീപ് സദാനന്ദനും ദീപു എസ് നായരും ചേർന്ന് തിരക്കഥ രചിച്ച ചിത്രം നഗര ജീവിതത്തിൻ്റെ പശ്ചാത്തലത്തിൽ സൗഹൃദത്തിൻ്റേയും അതിജീവനത്തിൻ്റേയും കഥ രസാവഹമായ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നിവിൻ പോളിയുടെ ഒഫീഷ്യൽ പേജിലൂടെയാണ് റിലീസ് ചെയ്തത്. സിദ്ദിഖ്, മനോജ് കെ യു, ലെന എന്നിവർ സുപ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ പത്മരാജ് രതീഷ്, സോഹൻ സീനുലാൽ, ഷൈജു അടിമാലി, ജയകൃഷ്ണൻ, ഹരിത്, വിശിഷ്ട്(മിന്നൽ മുരളി ഫെയിം) തുടങ്ങിയവരാണ് കൈകാര്യം ചെയ്യുന്നത്. ഇവർക്ക് പുറമെ മലയാളത്തിലെ ഒരു പ്രമുഖ നടനും സ്ട്രേഞ്ചർന്റെ വേഷത്തിൽ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. 

ഛായാഗ്രഹണം: രവി ചന്ദ്രൻ, ചിത്രസംയോജനം: അഖിലേഷ് മോഹൻ, സംഗീതം: രാഹുൽ രാജ്, കലാസംവിധാനം: അജയ് മങ്ങാട്, മേക്കപ്പ്: ജിത്തു പയ്യന്നൂർ, വസ്ത്രാലങ്കാരം: അരുൺ മനോഹർ, പ്രൊഡക്ഷൻ മാനേജർ: നജീർ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്: പ്രസാദ് നമ്പ്യാങ്കാവ്, പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ, പിആർഒ: ശബരി.

 

balu varghese official teaser siju wilson Latest Movie News pushpaka vimanam