'പഞ്ചവത്സര പദ്ധതി' ഏപ്രില്‍ 27-ന് തിയേറ്ററുകളില്‍

പി ജി പ്രേംലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം കിച്ചാപ്പൂസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ കെ ജി അനില്‍കുമാറാണ് നിര്‍മ്മിക്കുന്നത്.

author-image
anumol ps
New Update
siju

ചിത്രത്തി​ന്റെ പോസ്റ്റർ​

Listen to this article
0.75x 1x 1.5x
00:00 / 00:00കൊച്ചി: സിജു വിത്സണ്‍ ചിത്രം 'പഞ്ചവത്സര പദ്ധതി ' ഏപ്രില്‍ 27 ന് തീയേറ്ററുകളില്‍ എത്തും. പി ജി പ്രേംലാല്‍ സംവിധാനം ചെയ്യുന്ന ചിത്രം കിച്ചാപ്പൂസ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ കെ ജി അനില്‍കുമാറാണ് നിര്‍മ്മിക്കുന്നത്. പുതുമുഖം കൃഷ്‌ണേന്ദു എ.മേനോന്‍ നായികയാകുന്ന ചിത്രത്തില്‍ നിഷ സാരംഗ് , ഹരീഷ് പേങ്ങന്‍,സിബി തോമസ്, ജോളി ചിറയത്ത്, ലാലി മരക്കാര്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. 

'തൊണ്ടിമുതലും ദൃക്‌സാക്ഷിയും ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സജീവ് പാഴൂരാണ് 'പഞ്ചവത്സര പദ്ധതി'യുടെ തിരക്കഥ, സംഭാഷണം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവരുടെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ സംഗീതം പകരുന്നു.

ഛായാഗ്രഹണം- ആല്‍ബി. എഡിറ്റിംഗ്-കിരണ്‍ ദാസ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ബിനു പി കെ, കല-ത്യാഗു തവന്നൂര്‍,മേക്കപ്പ്-രഞ്ജിത് മണലിപ്പറമ്പില്‍, വസ്ത്രാലങ്കാരം-വീണ സ്യാമന്തക്, സ്റ്റില്‍സ്-ജെസ്റ്റിന്‍ ജെയിംസ്, പോസ്റ്റര്‍ ഡിസൈന്‍- ആന്റണി സ്റ്റീഫന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-രജലീഷ്,ആക്ഷന്‍- മാഫിയ ശശി.സൗണ്ട് ഡിസൈന്‍-ജിതിന്‍ ജോസഫ്, സൗണ്ട് മിക്‌സിംഗ്-ഷിനോയ് ജോസഫ്,വിഎഫ്എക്‌സ്-അമല്‍,ഷിമോന്‍ എന്‍ എക്‌സ്, ഫിനാന്‍സ് കണ്‍ട്രോളര്‍ -ധനേഷ് നടുവല്ലിയില്‍പി ആര്‍ ഒ-എ എസ് ദിനേശ്.

 

april 27 panchavalsara padhathi siju wilson New movie