താജകിസ്ഥാനി​ ഗായകനും യുട്യൂബറുമായ അബ്ദു റോസിക് വിവാഹിതനാകുന്നു; വധു ഷാർജ സ്വ​ദേശിനി

ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് അബ്ദു തന്റെ വിവാഹ വിവരം പങ്കുവച്ചത്. എന്റെ ബഹുമാനിക്കൊരു പ്രണയം എന്റെ ജീവിതത്തിൽ ഉണ്ടാകുമെന്ന് താൻ ഒരിക്കലും വിചാരിച്ചിരുന്നില്ലെന്ന് അബ്ദു വീഡിയോയിൽ പറഞ്ഞു.

author-image
Greeshma Rakesh
New Update
marriage

abdu rozik

Listen to this article
0.75x 1x 1.5x
00:00 / 00:00

താജകിസ്ഥാനി ഗായകനും യുട്യൂബറും ഹിന്ദി ബി​ഗ്ബോസ് താരവുമായ അബ്ദു റോസിക് വിവാഹിതനാകുന്നു.ജൂലൈയിലാണ് വിവാഹം.അടുത്തിടെ താരത്തിന്റെ വിവാഹ നിശ്ചയം നടന്നിരുന്നെങ്കിലും വാർത്തയോ ചിത്രങ്ങളോ ഒന്നും പുറത്തുവിട്ടിരുന്നില്ല.

ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് അബ്ദു തന്റെ വിവാഹ വിവരം പങ്കുവച്ചത്. എന്റെ ബഹുമാനിക്കൊരു പ്രണയം എന്റെ ജീവിതത്തിൽ ഉണ്ടാകുമെന്ന് താൻ ഒരിക്കലും വിചാരിച്ചിരുന്നില്ലെന്ന് അബ്ദു വീഡിയോയിൽ പറഞ്ഞു. തന്റെ സന്തോഷം വാക്കുകൾകൊണ്ട് വിവരിക്കാനാകില്ലെന്നും ​ഗായകൻ വ്യക്തമാക്കി.

ഖലീജ് ടൈംസിന്റെ റിപ്പോർട്ട് പ്രകാരം ഷാർജ സ്വ​ദേശിനിയായ അമിറ(19)യെ ആണ് 20-കാരൻ വിവാഹം കഴിക്കുന്നത്. ഫെബ്രുവരിയിൽ ദുബായിലെ ഒരു മാളിലാണ് ഇരുവരും കണ്ടുമുട്ടിയതെന്നാണ് റിപ്പോർട്ടുകൾ.യുവതിയുടെ ചിത്രങ്ങളടക്കമുള്ള മറ്റു വിവരങ്ങൾ താരം പങ്കുവച്ചിട്ടില്ല.

യുട്യൂബിലും ഇൻസ്റ്റ​ഗ്രാമിലും വലിയ ആരാധക പിന്തുണയുള്ള താരമാണ് അബ്ദു റോസിക്. ബി​ഗ്ബോസിൽ ഏറ്റവും ആരാധകരുണ്ടായിരുന്ന മത്സരാർത്ഥിയും അബ്ദുവായിരുന്നു. നേരത്തെ കള്ളപ്പണം വെളിപ്പിക്കൽ കേസിൽ അബ്ദുവിനെ ഇഡി ചോദ്യം ചെയ്തിരുന്നു. മയക്കുമരുന്ന് ഡീലർ അലി അസ്​ഗർ ഷിറാസുമായുള്ള ബന്ധത്തെ തുടർന്നായിരുന്നു ചോദ്യം ചെയ്യൽ.

youtuber marriage abdu rozik