ചെന്നൈ: ലൈംഗിക ചൂഷണമുള്ളത് മലയാള സിനിമയിലാണെന്നും തമിഴില്‍ അതൊന്നുമില്ലെന്നും നടന്‍ ജീവയുടെ പ്രതികരണത്തിന് പിന്നാലെ വിമര്‍ശനവുമായി ഗായിക ചിന്‍മയി രംഗത്ത്. തമിഴില്‍ ലൈംഗിക ചൂഷണമില്ലെന്നു പറയാന്‍ എങ്ങനെ കഴിയുമെന്നാണ് ഗായിക ചിന്‍മയിയുടെ ചോദ്യം.
തേനിയില്‍ ഒരു തുണിക്കടയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ ജീവയോട് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് ചോദിച്ചത്. ഇതെല്ലാം പലതവണ പറഞ്ഞുകഴിഞ്ഞ വിഷയമാണല്ലോയെന്ന്, ആദ്യം നടന്‍ ക്ഷോഭിച്ചു.
പിന്നീടാണ് അതു മലയാള സിനിമയിലെ പ്രശ്‌നമാണെന്നും തമിഴില്‍ അങ്ങനെയൊന്നും ഇല്ലെന്നും പറഞ്ഞത്. ജീവയുടെ പ്രതികരണത്തിന്റെ വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് ചിന്‍മയി വിമര്‍ശനമുന്നയിച്ചത്. തമിഴ് സിനിമയില്‍ ലൈംഗികപീഡനം നടക്കുന്നില്ലെന്നു പറയാന്‍ അവര്‍ക്ക് എങ്ങനെ കഴിയുന്നെന്ന് ചിന്‍മയി ചോദിച്ചു. ലൈംഗിക ചൂഷണത്തിന്റെ പേരില്‍ തമിഴ് സിനിമയിലെ പ്രമുഖര്‍ക്കെതിരേ പട നയിക്കുന്നയാളാണ് ചിന്‍മയി.