singer usha uthups husband jani chacko dies in kolkata after massive heart attack
കൊൽക്കത്ത: ​പ്രശസ്ത ​ഗായിക ഉഷാ ഉതുപ്പിന്റെ ഭർത്താവ് ജാനി ചാക്കോ ഉതുപ്പ് (78 ) അന്തരിച്ചു.ഹൃദയസ്തംഭനം കാരണമാണ് മരണമെന്ന് കുംടുംബം അറിയിച്ചു.കോട്ടയം കളത്തിപ്പടി സ്വദേശിയാണ് ജാനി ചാക്കോ ഉതുപ്പ്.കൊൽക്കത്തയിലെ വസതിയിലായിരുന്നു അന്ത്യം. ടിവി കണ്ടുകൊണ്ടിരിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
1969-ൽ കൊൽക്കത്തയിലെ നിശാക്ലബ്ബുകളിൽ പാടുന്ന കാലത്താണ് ഉഷയുമായി ജാനി പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് എത്തി. രണ്ട് വർഷത്തിന് ശേഷം 1971-ലാണ് വിവാഹിതരാകുന്നത്. പിന്നീട് ഇവർ കൊച്ചിയിലേക്ക് താമസം മാറുകയായിരുന്നു. മക്കളുടെ ജനനശേഷം ഇവർ വീണ്ടും കൊൽക്കത്തയിലേക്ക് താമസം മാറ്റി. സണ്ണി ഉതുപ്പ്, അഞ്ജലി ഉതുപ്പ് എന്നിവരാണ് മക്കൾ.