യു.കെയിൽ അടിച്ചുപൊളിച്ച് സിത്താര കൃഷ്ണകുമാറിൻ്റെ  പ്രൊജക്ട് മലബാറിക്കസ്

യു.കെയിൽ അടിച്ചുപൊളിച്ച് ഗായിക സിത്താര കൃഷ്ണകുമാർ. സംഗീതപരിപാടിയുമായി ബന്ധപ്പെട്ടാണ് ​ഗായിക യു.കെയിലെത്തിയത്.

author-image
Rajesh T L
Updated On
New Update
sithara
Listen to this article
0.75x 1x 1.5x
00:00 / 00:00

യു.കെയിൽ അടിച്ചുപൊളിച്ച് ഗായിക സിത്താര കൃഷ്ണകുമാർ. സംഗീതപരിപാടിയുമായി ബന്ധപ്പെട്ടാണ് ​ഗായിക യു.കെയിലെത്തിയത്. സിത്താരയുടെ നേതൃത്വത്തിലുള്ള പ്രൊജക്ട് മലബാറിക്കസ് എന്ന സംഗീത ബാൻഡ് ആണ് പരിപാടി അവതരിപ്പിക്കുന്നത്. ബാൻഡ് അംഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും യാത്രാ വിശേഷങ്ങളുമെല്ലാം സിത്താര സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. 

സുഹൃത്തിനൊപ്പം പാട്ട് പാടുന്നതിന്റെ വിഡിയോയും സിത്താര കൃഷ്ണകുമാർ പോസ്റ്റ് ചെയ്തിരുന്നു. യു.കെയിലെ കാഴ്ചകൾ ആസ്വദിക്കുന്നതിന്റെ റീൽ വിഡിയോകളും സിത്താര ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്. ഗായികയുടെ വസ്ത്രധാരണരീതിയും ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. ‘ആനന്ദത്തിന്റെയും സ്നേഹത്തിന്റെയും നിറങ്ങളാൽ ശോഭിക്കുക’ എന്ന അടിക്കുറിപ്പോടെയാണ്  സിത്താര ചിത്രങ്ങൾ പങ്കുവെച്ചത്. 

സംഗീതപരിപാടിയുമായി ബന്ധപ്പെട്ട് ആദ്യമായാണ് പ്രൊജക്ട്  മലബാറിക്കസ് ലണ്ടനിൽ എത്തുന്നത്. മേയ് 17ന് കവൻട്രിയിലും 18ന് ലണ്ടനിലും 19ന് ലിവർപൂളിലുമായാണ് ബാൻഡിന്റെ സം​ഗീത വിരുന്ന്. സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കുമൊപ്പം മുൻപ് സിത്താര യു.കെയിൽ പോയിട്ടുണ്ടെങ്കിലും ബാൻഡിനൊപ്പം ഇതാദ്യമായാണ്.

sithara krishnakumar