ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമയ്ക്ക് മുഴുവന്‍ ഒരു മുന്നറിയിപ്പാണ്: സോമി അലി

സിനിമയിലെ വലിയ താരങ്ങളുടെ മുറിയില്‍ നിന്ന് അപമാനത്തോടെ വേദനയോടെ ഇറങ്ങിപ്പോകുന്ന നടിമാരെ ഞാന്‍ കണ്ടിട്ടുണ്ട്. വിവാഹം കഴിഞ്ഞ് മാന്യമായി ജീവിക്കുന്നു എന്നവകാശപ്പെടുന്ന പലരും വേട്ടക്കാരുടെ കൂട്ടത്തിലുണ്ട്

author-image
Vishnupriya
New Update
somi
Listen to this article
0.75x 1x 1.5x
00:00 / 00:00

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിൽ പ്രതികരണവുമായി നടി സോമി അലി. സിനിമയില്‍ സ്ത്രീകള്‍ക്ക് നേരേ നടക്കുന്ന അതിക്രമങ്ങള്‍ സത്യമാണെന്നും താനത് നേരിട്ട് കണ്ടിട്ടുവെന്നും സോമി അലി വെളിപ്പെടുത്തി. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടി ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് പ്രതികരിച്ചത്. കരിയറില്‍ മുന്നേറാന്‍ വഴങ്ങണമെന്ന് തന്നോട് പലരും പറഞ്ഞിട്ടുണ്ടെന്നും അതിന് തയ്യാറായിരുന്നില്ലെന്നും സോമി പറയുന്നു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കേരളത്തില്‍ മാത്രമല്ല ഇന്ത്യന്‍ സിനിമയ്ക്ക് മുഴുവന്‍ ഒരു മുന്നറിയിപ്പാണ്. സ്ത്രീയാകട്ടെ പുരുഷനാകട്ടെ, സിനിമയില്‍ എല്ലാവര്‍ക്കും ഭയമില്ലാതെ സ്വതന്ത്ര്യമായി ജോലി ചെയ്യാന്‍ സാധിക്കണം. ഞാന്‍ അഭിനയിക്കുന്ന കാലത്ത് പലരും പറഞ്ഞിട്ടുണ്ട്, മുന്നേറണമെങ്കില്‍ പലരുടെയും ഹോട്ടല്‍ സ്യൂട്ടിലേക്ക് കയറി ചെല്ലണമെന്ന്. സിനിമയിലെ വലിയ താരങ്ങളുടെ മുറിയില്‍ നിന്ന് അപമാനത്തോടെ വേദനയോടെ ഇറങ്ങിപ്പോകുന്ന നടിമാരെ ഞാന്‍ കണ്ടിട്ടുണ്ട്. വിവാഹം കഴിഞ്ഞ് മാന്യമായി ജീവിക്കുന്നു എന്നവകാശപ്പെടുന്ന പലരും വേട്ടക്കാരുടെ കൂട്ടത്തിലുണ്ട്- സോമി അലി പറഞ്ഞു.

നോ മോര്‍ ടിയേഴ്‌സ് എന്ന പേരില്‍ ഒരു സന്നദ്ധ സംഘടന സ്ഥാപിച്ച സോമി അലി ഒട്ടേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് വര്‍ഷങ്ങളായി നേതൃത്വം നല്‍കുന്നു. ഗാര്‍ഹിക പീഡനം, മനുഷ്യക്കടത്ത്, ലൈംഗിക പീഡനം തുടങ്ങിയവയുടെ ഇരകളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനാണ് നോ മോര്‍ ടിയേഴ്‌സ് സ്ഥാപിച്ചത്. സ്ത്രീകള്‍, കുട്ടികള്‍, പുരുഷന്‍മാര്‍ എല്‍.ജി.ബി.ടി.ക്യു തുടങ്ങി എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും ഈ സംഘടന സേവനം നല്‍കുന്നു.

1990 കളില്‍ ബോളിവുഡില്‍ അറിയപ്പെടുന്ന നടിയായിരുന്നു സോമി അലി. പാകിസ്താനില്‍ ജനിച്ച് അമേരിക്കയില്‍ വളര്‍ന്ന ഇവര്‍ സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞയുടന്‍ ബോളിവുഡില്‍ ഭാഗ്യം പരീക്ഷിക്കാന്‍ മുംബൈയിലേക്ക് ചേക്കേറി. ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനോട് തോന്നിയ ആരാധനയാണ് അതിന് കാരണമായത്. മോഡലിങിലെത്തിയ സോമി അലി പിന്നീട് പതിയെ സിനിമയില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു തുടങ്ങി.

somi ali hema committee report