ഇക്ബാൽ കുടുംബത്തിലെത്തിയ സൊനാക്ഷി മതം മാറുമോ? പ്രതികരിച്ച് സഹീറിന്റെ പിതാവ്

നടനും മോഡലുമായ സഹീർ, പ്രമുഖ ആഭരണ വ്യാപാരിയായ ഇക്ബാൽ രതനാസിയുടെ മകനാണ്. ആഘോഷവും ആഡംബരവും വളരെ കുറച്ചുമാത്രം ഉൾപ്പെട്ട വിവാഹമായിരുന്നു ഇവരുടേത്. രണ്ടു മതവിഭാഗത്തിൽ പെട്ടവരായതിനാൾ തന്നെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം.

author-image
Greeshma Rakesh
Updated On
New Update
sonakshi

sonakshi sinha will not convert to islam says groom zaheer iqbals father

Listen to this article
0.75x 1x 1.5x
00:00 / 00:00

ഏഴു വർഷത്തെ പ്രണയത്തിനൊടുവിലാണ് നടി സൊനാക്ഷി സിൻഹയും സഹീർ ഇക്ബാലും കഴിഞ്ഞ ദിവസം വിവാഹിതരായത്. വിവാഹവാർത്തയ്ക്ക് പിന്നാലെ നിരവധി അഭ്യൂഹങ്ങളും പുറത്തുവന്നിരുന്നു.നടനും മോഡലുമായ സഹീർ, പ്രമുഖ ആഭരണ വ്യാപാരിയായ ഇക്ബാൽ രതനാസിയുടെ മകനാണ്. ആഘോഷവും ആഡംബരവും വളരെ കുറച്ചുമാത്രം ഉൾപ്പെട്ട വിവാഹമായിരുന്നു ഇവരുടേത്. രണ്ടു മതവിഭാഗത്തിൽ പെട്ടവരായതിനാൾ തന്നെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം.

സഹീറിന്റെ ബാന്ദ്രയിലെ വസതിയിൽ വച്ചായിരുന്നു രജിസ്റ്റർ വിവാഹം നടന്നത് എന്നാണ് റിപോർട്ടുകൾ. പക്ഷെ എന്നിട്ടും കെട്ടടങ്ങാത്ത ഒരു ചോദ്യമുണ്ട് മുതിർന്ന ബോളിവുഡ് നടൻ ശത്രുഘൻ സിൻഹയുടെ ഏക മകളാണ് സോനം. ഈ കുടുംബത്തിന് വിവാഹത്തിൽ എതിർപ്പുണ്ട് എന്ന് പല റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു എങ്കിലും വിവാഹ ചടങ്ങിൽ രണ്ടു കുടുംബങ്ങളുടെയും സാന്നിദ്ധ്യം ഉണ്ടായിരുന്നു.വിവാഹത്തിനു  ഭർത്താവിന്റെ കുടുംബത്തിന്റെ മത വിശ്വാസം മറ്റൊന്നായതിനാൽ, സൊനാക്ഷി വിവാഹശേഷം മതം മാറുമോ എന്നായിരുന്നു പിന്നാലെ വന്ന ചോദ്യം.ഇപ്പോഴിതാ ഇതിന് മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് സഹീറിന്റെ പിതാവ് ഇക്ബാൽ രതനാസി.മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഹിന്ദു, മുസ്ലിം ആചാരങ്ങൾ തൊട്ടുതീണ്ടാത്ത വിവാഹമായിരുന്നു സൊനാക്ഷിയുടെയും സഹീറിന്റെയും. വിവാഹത്തിൽ എന്താണോ കണ്ടത്, അത് തന്നെയാകും അവരുടെ വിവാഹ ജീവിതത്തിലും ‘വിവാഹശേഷം സൊനാക്ഷി ഇസ്ലാം മതത്തിലേക്ക് മാറില്ല എന്ന കാര്യം ഉറപ്പാണ്. അവരുടേത് ഹൃദയങ്ങൾ തമ്മിലെ ഒത്തുചേരലാണ്. മതത്തിന് അതിൽ യാതൊരുവിധ പങ്കുമില്ല,’ ഇക്ബാൽ വ്യക്തമാക്കി.



zaheer iqbal marriage sonakshi sinha