/kalakaumudi/media/media_files/S3n8BPFUNiQPb6UvMZQJ.jpg)
soori and unni mukundan movie garudan release date
തമിഴ് നടൻ സൂരി നായകനാകുന്ന പുതിയ ചിത്രമാണ് ഗരുഡൻ.ചിത്രത്തിൽ ഉണ്ണി മുകുന്ദനും മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഇവർക്കൊപ്പം ഗരുഡനിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ശശികുമാറാണ്.ഇപ്പോഴിതാ ഗരുഡന്റെ റിലീസ് തിയ്യതി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.
മെയ്‍ 31നാണ് ഗരുഡൻ തീയറ്ററുകളിൽ എത്തുന്നത്.സൂരി പ്രധാന വേഷത്തിലെത്തുന്ന വെട്രിമാരന്റെ തിരക്കഥയിൽ ഉണ്ണി മുകുന്ദനും എത്തുമ്പോൾ ഏറെ ആകാംശയോടെ കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകരും.മലയാളത്തിന്റെ ശിവദയും ഉണ്ണിക്ക് ഒപ്പമുണ്ട്. ദുരൈ സെന്തിൽ കുമാറാണ് ചിത്രത്തിന്റെ സംവിധാനം. ലാർക്ക് സ്റ്റുഡിയോസും ഗ്രാസ് റൂട്ട് സിനിമ കമ്പനിയും ചേർന്നാണ് നിർമാണം. ആർതർ വിൽസണാണ് ഛായാഗ്രാഹണം നിർവഹിക്കുക. യുവ ശങ്കർ രാജയാണ് സംഗീതം.
ജയ് ഗണേഷ് അടക്കം നിരവധി ചിത്രങ്ങളിൽ നായകനായി എത്തിയ മലയാളത്തിന്റെ പ്രിയ താരം ഉണ്ണി മുകുന്ദൻ അരങ്ങേറ്റം തമിഴിലാണ്. മലയാളത്തിന്റെ ഹിറ്റായ നന്ദനത്തിന്റ റീമേക്ക് ചിത്രത്തിൽ മനോ രാമലിംഗമായി സീഡനിലാണ് ഉണ്ണി മുകുന്ദന്റെ നടനായുള്ള അരങ്ങേറ്റം. സുബ്രഹ്‍മണ്യം ശിവയായിരുന്നു സീഡന്റെ സംവിധാനം. ഉണ്ണി മുകുന്ദൻ ഇപ്പോൾ രണ്ടാം തവണയാണ് തമിഴിൽ പ്രധാന വേഷത്തിൽ എത്താൻ ഒരുങ്ങുന്നത് എന്ന പ്രത്യേകതയുമുണ്ട് ഗരുഡൻ എന്ന പ്രൊജക്റ്റിന്.
കോമഡി വേഷങ്ങളിൽ തിളങ്ങിയ തമിഴ് താരം സൂരി അടുത്തിടെയാണ് അന്നാട്ടിലെ നായക നിരയിലേക്ക് ഉയർന്നതിനാൽ ആരാധകർക്കും പ്രതീക്ഷയുള്ളതാണ് ഗരുഡൻ. സൂരി നായകനായി വെട്രിമാരന്റെ സംവിധാനത്തിലുള്ള ചിത്രം വിടുതലൈ ഒന്ന് നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും ഒരുപോലെ നേടിയതിനാൽ പുതിയ പ്രൊജക്റ്റ് ആരാധകർക്ക് വലിയ പ്രതീക്ഷയുള്ളതാണ്. വിടുതലൈ രണ്ടും ഇനി വരാനിരിക്കുന്നു. ശശികുമാറാകട്ടെ വീണ്ടും ഒരു ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുകയാണ് എന്ന ഒരു റിപ്പോർട്ടുമുണ്ട്.