sree reddy againist actor vishal after his statement on safety of women in cinema
തമിഴ് നടനും നടികർ സംഘടന ജനറൽ സെക്രട്ടറിയുമായ വിശാലിനെതിരെ നടി ശ്രീ റെഡ്ഡി.ഹേമകമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ മലയാള സിനിമയിൽ മാത്രമല്ല തമിഴിലും സമാനമായ അവസ്ഥ നിലനിൽക്കുന്നുണ്ടാകുമെന്നും അധികം വൈകാതെ ഇതിനായി ഒരു സമിതി രൂപീകരിക്കുമെന്നും വിശാൽ മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു.
സിനിമാ മോഖലയിൽ ആരെങ്കിലും മോശമായി പെരുമാറുകയാണെങ്കിൽ ചെരുപ്പ് കൊണ്ട് അടിക്കണമെന്നുമായിരുന്നു വിശാൽ പ്രതികരിച്ചത്. നടന്റെ പ്രതികരണത്തിന് പരിഹാസരൂപേണയുള്ള പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി ശ്രീ റെഡ്ഡി. നേരത്തെ വിശാലിനെതിരെ മീ ടു ആരോപണം ഉന്നയിച്ച നടി കൂടിയാണ് ശ്രീ റെഡ്ഡി.
സ്ത്രീലമ്പടനായ അങ്കിളേ മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കുമ്പോൾ നാക്ക് സൂക്ഷിക്കണമെന്നായിരുന്നു ശ്രീ റെഡ്ഡിയുടെ പ്രതികരണം.എല്ലാ സ്ത്രീകളും നിങ്ങളെ ഉപേക്ഷിച്ചത് എന്തിനാണെന്നും നടി ചോദിക്കുന്നുണ്ട്. കുറച്ചെങ്കിലും മര്യാദകാണിക്കണമെന്നും എക്കാലത്തെയും വലിയ വഞ്ചകനാണ് വിശാൽ എന്നുമാണ് ശ്രീ റെഡ്ഡി തുറന്നടിച്ചത്. എക്സിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
‘സ്ത്രീലമ്പടനായ നരച്ച മുടിയുള്ള അങ്കിൾ, ഒരു സ്ത്രീയെക്കുറിച്ച് പറയുമ്പോൾ നിങ്ങളുടെ നാവ് മധ്യമങ്ങൾക്ക് മുന്നിൾ വളരെ ശ്രദ്ധാലുവായിരിക്കുമെന്ന് ഞാൻ കരുതുന്നു. നിങ്ങൾ ഒരു സ്ത്രീയെക്കുറിച്ച് പറയുന്ന വൃത്തിക്കെട്ട ഭാഷ, വിറയ്ക്കുന്ന രീതി, നല്ല വ്യക്തികൾക്ക് നിങ്ങൾ കാരണം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഇതെല്ലാം എല്ലാവർക്കും അറിയാം…
നിങ്ങൾ എക്കാലത്തെയും വഞ്ചകനാണ്… ലോകത്തിലെ ഏറ്റവും വലിയ ഫ്രോഡ്. മാധ്യമങ്ങൾക്ക് മുന്നിൽ ഒരുപാട് ഉദാഹരണങ്ങളുണ്ട്. നിങ്ങൾ ബഹുമാന്യനായ വ്യക്തിയാണെന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല. ജീവിതത്തിൽ എല്ലാ സ്ത്രീകളും നിങ്ങളെ വിട്ടു പോയത് എന്തുകൊണ്ട്??നിങ്ങളുടെ വിവാഹ നിശ്ചയം മുടങ്ങിപ്പോയത് എന്തുകൊണ്ട്??അടുത്ത തവണ ഈ ചോദ്യത്തിന് ഉത്തരം പറയൂ.. ഒരു സംഘടനയിൽ സ്ഥാനമുള്ളത് വലിയ കാര്യമല്ല, കുറച്ചെങ്കിലും മര്യാദയുണ്ടോ…. കർമ്മഫലം നിങ്ങൾക്ക് കിട്ടും. എന്റെ കയ്യിൽ ധാരാളം ചെരുപ്പുകൾ ഉണ്ട്. ആവശ്യമുണ്ടെങ്കിൽ അറിയിക്കൂ…’- ശ്രീ റെഡ്ഡി കുറിച്ചു.