ഹോട്ട് ലുക്കിൽ പ്രീ വെഡിങ് ഷൂട്ടുമായി ശ്രീവിദ്യ; വിവാഹം അടുത്തെത്തി

കാസർഗോഡ് സ്വദേശിയായ ശ്രീവിദ്യ ഇതിനോടകം തന്നെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. യൂട്യൂബ് ചാനലിലൂടെയാണ് വിവാഹത്തെ കുറിച്ചും ഭാവി വരനെ കുറിച്ചുമെല്ലാം ശ്രീവിദ്യ തുറന്നുപറച്ചിൽ നടത്തിയത്.

author-image
Anagha Rajeev
New Update
sreevidhya
Listen to this article
0.75x1x1.5x
00:00/ 00:00

സ്റ്റാർ മാജിക് ഷോയിലൂടെ പ്രേക്ഷകർ ഒരുപാട് ഇഷ്ടപ്പെട്ട കലാകാരിയാണ് ശ്രീവിദ്യ മുല്ലശ്ശേരി. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും തിളങ്ങി നിൽക്കുന്ന ശ്രീവിദ്യ സ്റ്റാർ മാജിക്കിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതയായത്. ഇപ്പോഴിതാ താരത്തിന്റ പ്രീ വെഡിങ് ഫോട്ടോഷൂട്ട് ആണ് വൈറൽ ആകുന്നത്.

കാസർഗോഡ് സ്വദേശിയായ ശ്രീവിദ്യ ഇതിനോടകം തന്നെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. യൂട്യൂബ് ചാനലിലൂടെയാണ് വിവാഹത്തെ കുറിച്ചും ഭാവി വരനെ കുറിച്ചുമെല്ലാം ശ്രീവിദ്യ തുറന്നുപറച്ചിൽ നടത്തിയത്. സംവിധായകനായ രാഹുൽ രാമചന്ദ്രൻ ആണ് ശ്രീവിദ്യയുടെ പ്രണയനായകൻ . ദീർഘ കാലത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരാകാൻ തയ്യാറെടുക്കുന്നത്. സുരേഷ് ഗോപി അഭിനയിക്കുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് രാഹുലാണ്.

ശ്രീവിദ്യയുടെ സംസാരവും കോമഡിയും ഇഷ്ടപ്പെടുന്ന ആരാധകർ നടിയുടെ യൂട്യൂബ് ചാനൽ വിടാതെ ഫോളോ ചെയ്യുന്നുണ്ട്. അധികം ആരും ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു തീം ആണ് ഫോട്ടോഷൂട്ടിനായി ഇരുവരും തിരഞ്ഞടുത്തത്. സ്റ്റാർമാജിക്ക് കരിയറിൽ വലിയ മാറ്റങ്ങൾ ആണ് വരുത്തിയത് എന്നൊരിക്കൽ ശ്രീവിദ്യ പറഞ്ഞിരുന്നു. സിനിമകൾ കഴിഞ്ഞിട്ടും എന്നെ ആരും അധികം തിരിച്ചറിഞ്ഞിരുന്നില്ല. എന്നാൽ സ്റ്റാർ മാജിക്ക് ഷോയിൽ എത്തിയപ്പോൾ ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങി എന്നാണ് താരം പറഞ്ഞത്.

2016ലാണ് ശ്രീവിദ്യ ആദ്യ സിനിമ ചെയ്തത്. ക്യാംപസ് ഡയറിയായിരുന്നു സിനിമ. നിരവധി പ്രമുഖ താരങ്ങളടക്കം അണിനിരന്ന സിനിമയായിരുന്നു അത്. ശേഷം മമ്മൂട്ടി ചിത്രം കുട്ടനാടൻ വ്ലോ​ഗിലും ശ്രീവിദ്യ അഭിനയിച്ചു.ബിബിൻ ജോർജിന്റെ ഒരു പഴയ ബോംബ് കഥയായിരുന്നു ശ്രീവിദ്യയുടെ മൂന്നാമത്തെ സിനിമ. മാഫിഡോണ, നൈറ്റ് ഡ്രൈവ് എന്നിവയാണ് പിന്നീട് പുറത്തിറങ്ങിയ ശ്രീവിദ്യയുടെ സിനിമകൾ.

sreevidya mullachery