/kalakaumudi/media/media_files/d6TAIZBqwhSWMSBaDt7V.jpg)
RRR to re-release in theatres on May 10
എസ്എസ് രാജമൗലിയുടെ ഓസ്‌കാർ പുരസ്‌കാരം നേടിയ ചിത്രം 'ആർആർആർ' വീണ്ടും തിയറ്ററുകളിലേയ്ക്ക്.ഇന്ത്യയിലുടനീളമുള്ള തിയറ്ററുകളിൽ മെയ് 10 ന് ചിത്രം വീണ്ടും റിലീസ് ചെയ്യും.ഹിന്ദിയിലും തെലുങ്കിലും 2ഡിയിലും 3ഡിയിലും തിയറ്ററുകളിൽ എത്തുമെന്നാണ് റിപ്പോർട്ട്. ജൂനിയർ എൻടിആറും രാം ചരണും
മത്സരിച്ച അഭിനയിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം അതിൻ്റെ ആദ്യ റിലീസിൽ തന്നെ ലോക ശ്രദ്ധ നേടിയിരുന്നു.
ആക്ഷൻ രംഗങ്ങൾ, മികച്ച പ്രകടനങ്ങൾ, ആകർഷകമായ കഥ എന്നിവയിലൂടെ കാഴ്ചക്കാരെ ആകർഷിച്ച ചിത്രം വീണ്ടും തിയറ്ററുകളിലേയ്ക്ക് ആളെ കൂട്ടുമെന്നാണ് വിലയിരുത്തൽ.തിയേറ്ററുകളുടെയും പ്രദർശന സമയത്തിൻ്റെയും വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം.രാംചരണിനും എൻടിആറിനും പുറമെ ആലിയ ഭട്ട്,അജയ് ദേവ്ഗൺ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്.
നാട്ടു നാട്ടു എന്നു തുടങ്ങുന്ന പാട്ടിന് മികച്ച ഒറിജിനൽ ഗാനത്തിനുള്ള ഓസ്‌കാർ പുരസ്കാരം ലഭിച്ചതിനു പുറമേ നിരവധി യുഎസ് പുരസ്കാരങ്ങളും 'ആർആർആർ' നേടിയിരുന്നു.ഇംഗ്ലീഷ് ഭാഷാ വിഭാഗത്തിൽ പെടാത്ത ചിത്രം വിഭാഗത്തിൽ BAFTA 2023 ലോംഗ്‌ലിസ്റ്റിൽ ഇടം നേടി.കൂടാതെ മികച്ച ഒറിജിനൽ ഗാന വിഭാഗത്തിൽ ഗോൾഡൻ ഗ്ലോബ് പുരസ്കാരവും സ്വന്തമാക്കി,കൂടാതെ മികച്ച ഗാനത്തിനുള്ള പുരസ്‌കാരവും നേടിയിരുന്നു.ഇത്തരത്തിൽ ആഗോള തലത്തിൽ ചിത്രം വൻ ശ്രദ്ധനേടിയിരുന്നു.