ചിത്രീകരണത്തിനിടെ സ്റ്റണ്ട്മാന് ദാരുണാന്ത്യം

ഗുരുതരമായി പരിക്കേറ്റ ഏഴുമലൈയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീഴ്ചയിലേറ്റ പരിക്കുമൂലമുള്ള ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

author-image
Anagha Rajeev
New Update
deaath
Listen to this article
0.75x1x1.5x
00:00/ 00:00

 ചെന്നൈ: ചെന്നൈയിൽ സിനിമാ ചിത്രീകരണത്തിനിടെ സ്റ്റണ്ട് മാൻ മരിച്ചു. കാർത്തിയുടെ സർദാർ-2 സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് സ്റ്റണ്ട് മാൻ ഏഴുമലെ മരിച്ചത്. ആക്ഷൻ സീൻ ഷൂട്ടു ചെയ്യുന്നതിനിടെ 20 അടി ഉയരത്തിൽ നിന്നും വീണാണ് ഏഴുമലൈ മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ ഏഴുമലൈയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീഴ്ചയിലേറ്റ പരിക്കുമൂലമുള്ള ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അപകടത്തെക്കുറിച്ച് ചെന്നൈ പൊലീസിനെ വിവരം അറിയിച്ചു. ഇതേത്തുടർന്ന് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

അപകടത്തെത്തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവെച്ചിരിക്കുകയാണ്. പി എസ് മിത്രനാണ് സർദാർ-2 വിന്റെ സംവിധായകൻ. ജൂലൈ 15ന് ചെന്നൈ സാലിഗ്രാമിലെ പ്രസാദ് സ്റ്റുഡിയോയിലാണ് 'സർദാർ 2'ന്റെ ചിത്രീകരണം ആരംഭിച്ചത്.

death