സുധീർ ബാബുവിന്റെ 'ഹരോം ഹര'  ജൂൺ 14ന് തിയറ്ററുകളിൽ

മുംബൈ പൊലീസ് എന്ന ഹിറ്റ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ഹണ്ടിലൂടെയാണ് സുധീർ ബാബു മലയാളികളുടെ ശ്രദ്ധയാകർഷിക്കുന്നത്. 2023 ജനുവരിയിലാണ് ഹണ്ട് പ്രദർശനത്തിനെത്തിയത്.

author-image
Greeshma Rakesh
New Update
harom-hara

sudheer babus movie harom hara set to hit the theaters on June 14

Listen to this article
0.75x 1x 1.5x
00:00 / 00:00

സുധീർ ബാബുവിന്റെ  പാൻ ഇന്ത്യൻ ചിത്രമാണ് ഹരോം ഹര. ചിത്രത്തിന്റെ റിലീസ് നീണ്ടുപോയിരുന്നു.ഇപ്പോഴിതാ ഹരോം ഹര ജൂൺ 14ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.സുധീർ ബാബുവിന്റെ ഹരോം ഹര സിനിമയിലെ ഹരോം ഹരോം ഹര എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോയാണ് നേരത്തെ പുറത്തുവിട്ടിരുന്നു. ജ്ഞാനസാഗർ ദ്വാരകയാണ് സംവിധാനം. ഛായാഗ്രാഹണം അരുൺ വിശ്വനാഥനാണ്. ചിത്രം ശ്രീ സുബ്രഹ്‍മണ്യേശ്വര സിനിമാസിന്റെ ബാനറിൽ സുമന്ത് ജി നായ്‍ഡു നിർമിക്കുമ്പോൾ രമേഷ് കുമാർ ജി വിതരണം ചെയ്യുകയും ചേതൻ ഭരദ്വാജ് പശ്ചാത്തല സംഗീതം നിർവഹിക്കുകയും ചെയ്യുന്നു.

മുംബൈ പൊലീസ് എന്ന ഹിറ്റ് ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ഹണ്ടിലൂടെയാണ് സുധീർ ബാബു മലയാളികളുടെ ശ്രദ്ധയാകർഷിക്കുന്നത്. 2023 ജനുവരിയിലാണ് ഹണ്ട് പ്രദർശനത്തിനെത്തിയത്. പൃഥ്വിരാജ് അവതരിപ്പിച്ച വേഷത്തിൽ തെലുങ്ക് ചിത്രത്തിൽ സുധീർ ബാബു എത്തിയിരിക്കുന്നു. സംവിധാനം നിർവഹിച്ചത് മഹേഷ് ശൂരപാണിയാണിയാണ്. വി ആനന്ദ് പ്രസാദ് ആണ് ചിത്രം നിർമിച്ചത്. സുധീർ ബാബുവിന് പുറമേ ഹണ്ട് സിനിമയിൽ ഭരത് നിവാസ്, ശ്രീകാന്ത് മേക എന്നിവരും വേഷമിടുന്നു. സംഗീതം ജിബ്രാൻ ആണ്.

കല വിവേക് അണ്ണാമലൈ. പൃഥ്വിരാജ് നായകനായി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്‍ത മുംബൈ പൊലീസിന്റെ തെലുങ്ക് റീമേക്ക് ഹണ്ട് എന്ന് പേരിൽ എത്തിയപ്പോൾ ആക്ഷൻ കൊറിയോഗ്രാഫി റെനൗഡ് ഫാവെറോ ആണ്. ഛായാഗ്രാഹണം അരുൾ വിൻസെന്റാണ്. സുധീർ ബാബു നായകനായി എത്തിയ ചിത്രത്തിന്റെ കളറിസ്റ്റ് ഷൺമുഖ പാണ്ഡ്യൻ എം, എക്സിക്യുട്ടീവ് പ്രൊഡ്യൂസർ അണ്ണൈ രവിയുമാണ്.

 

sudheer babu Harom Hara Latest Movie News