/kalakaumudi/media/media_files/sa908PssvRuxCK25QCNI.jpg)
turkish tharkkam first look poster out
നവാസ് സുലൈമാൻ രചനയും സംവിധാനവും നിർവഹിച്ച ടർക്കിഷ് തർക്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ബിഗ് പിക്ചേഴ്സിന്റെ ബാനറിൽ നാദിർ ഖാലിദ് അവതരിപ്പിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത് നാദിർ ഖാലിദും അഡ്വക്കേറ്റ് പ്രദീപ് കുമാറും ചേർന്നാണ്. സണ്ണി വെയ്ൻ, ലുക്മാൻ അവറാൻ എന്നിവർക്കൊപ്പം ഹരിശ്രീ അശോകൻ, സുജിത് ശങ്കർ,ആമിന നിജാം, ശ്രീരേഖ, ഡയാന ഹമീദ്, ജയശ്രീ തുടങ്ങി അറുപത്തിഒന്നില്പരം ആർട്ടിസ്റ്റുകൾ ഒന്നിക്കുന്ന ചിത്രമാണ് ടർക്കിഷ് തർക്കം.
ചിത്രീകരണം കഴിഞ്ഞ് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്ന ചിത്രം ഉടൻ തിയേറ്ററുകളിലേക്കെത്തും. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇവരാണ്. ഡി ഓ പി -അബ്ദുൽ റഹിം, നൗഫൽ അബ്ദുള്ള, മ്യൂസിക് - ഇഫ്തി, ലിറിക്‌സ് - വിനായക് ശശികുമാർ, എക്സികുട്ടിവ് പ്രൊഡ്യൂസർ - സിമി ശ്രീ, അനൂപ് തോമസ്, ചീഫ് അസ്സോസിയേറ്റ് - പ്രേംനാഥ്, ക്രിയേറ്റിവ് സപ്പോർട് - നഫിയാ, ആർട്ട് - ജയൻ ക്രയോൺസ്, മേക്കപ്പ് -രഞ്ജിത്ത്, കോസ്‌റ്റ്യൂംസ്- മഞ്ജുഷ രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ - ജിനു പി കെ, സൗണ്ട് - ജിബിൻ, സ്റ്റിൽസ് - അനീഷ് അലോഷ്യസ്, ഡിസൈൻ - തോട്ട് സ്റ്റേഷൻ, ശരത്,അഫ്സൽ, പി ആർ ഓ പ്രതീഷ് ശേഖർ.