സുരേഷ് ഗോപിക്കെന്താ ജയിച്ചുകൂടെ: അലൻസിയർ

‘ഗോളം’ സിനിമ കാണാൻ തിയറ്ററിൽ എത്തിയപ്പോഴായിരുന്നു അലൻസിയറിന്റെ പ്രതികരണം.‘‘സുരേഷ് ഗോപിക്കെന്താ ജയിച്ചുകൂടെ? ഇന്ത്യ ഭരിക്കാൻ ബിജെപിക്ക് അധികാരമുണ്ടെങ്കിൽ കേരളത്തിൽ സുരേഷ് ഗോപിക്ക് ജയിക്കാൻ അവകാശമില്ലേ? അദ്ദേഹം ഒരു ഇന്ത്യൻ പൗരനല്ലേ?

author-image
Anagha Rajeev
New Update
alen
Listen to this article
0.75x1x1.5x
00:00/ 00:00

സുരേഷ് ഗോപിക്കു കേരളത്തിൽ ജയിക്കാൻ അവകാശമുണ്ടെന്ന് നടൻ അലൻസിയർ. അദ്ദേഹത്തിന്റെ രാഷ്ട്രീയത്തോട് എതിരഭിപ്രായവും വിയോജിപ്പുകളുമുണ്ടെങ്കിലും മനുഷ്യത്വത്തെ കരുതിയാണ് ആളുകൾ സുരേഷ് ഗോപിക്കു വോട്ട് ചെയ്തതെന്നും അലൻസിയർ പറഞ്ഞു. 

‘ഗോളം’ സിനിമ കാണാൻ തിയറ്ററിൽ എത്തിയപ്പോഴായിരുന്നു അലൻസിയറിന്റെ പ്രതികരണം.‘‘സുരേഷ് ഗോപിക്കെന്താ ജയിച്ചുകൂടെ? ഇന്ത്യ ഭരിക്കാൻ ബിജെപിക്ക് അധികാരമുണ്ടെങ്കിൽ കേരളത്തിൽ സുരേഷ് ഗോപിക്ക് ജയിക്കാൻ അവകാശമില്ലേ? അദ്ദേഹം ഒരു ഇന്ത്യൻ പൗരനല്ലേ? ബിജെപി എന്ന പാർട്ടിയെ ഇന്ത്യയിൽ നിരോധിച്ചിട്ടുണ്ടോ? ഇല്ലല്ലോ? അങ്ങനെയാണെങ്കിൽ പറയാം, അദ്ദേഹത്തിന് ജയിക്കാൻ അവകാശമില്ലെന്ന്. 

അദ്ദേഹം നല്ല മനുഷ്യനായതുകൊണ്ടാണ് വിജയിച്ചത്. ഞാൻ ആ രാഷ്ട്രീയമല്ല പറയുന്നത്. ആ രാഷ്ട്രീയത്തോടെ എതിരഭിപ്രായവും വിയോജിപ്പുകളുമുണ്ടാകാം. പക്ഷേ അദ്ദേഹത്തിന്റെ മനുഷ്യത്വത്തെ കരുതിയാണ് നാട്ടുകാർ വോട്ടിട്ടത്. പിന്നെ കോൺഗ്രസ്സുകാരുടെ പറ്റിപ്പും.’’–അലൻസിയറിന്റെ വാക്കുകൾ.

Suresh Gopi