മന്ത്രിസ്ഥാനം വേണ്ടെന്നു വയ്ക്കാൻ പ്രേരിപ്പിക്കുന്ന 4 സിനിമ

author-image
Anagha Rajeev
New Update
suresh gopi
Listen to this article
0.75x1x1.5x
00:00/ 00:00

കേന്ദ്രസഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത സുരേഷ് ഗോപിയെ സ്ഥാനം ഒഴിയാൻ പ്രേരിപ്പിക്കുന്നത് നാലു സിനിമകളാണ്. കരിയറിലെ മോശം കാലത്തിനു ശേഷം തുടർച്ചയായ ഹിറ്റുകളുമായി കളം നിറഞ്ഞു നിൽക്കുന്ന താരത്തിന് മുഴുവൻ സമയ രാഷ്ട്രീയക്കാരനാകാൻ പദ്ധതിയില്ല. തന്റെ വരുമാനമാർഗം സിനിമയാണെന്നും അതു തുടരുമെന്നും ആവർത്തിക്കുന്ന സുരേഷ് ഗോപി ഇനി ചെയ്യാനിരിക്കുന്നത് നാലു ചിത്രങ്ങളാണ്.

മമ്മൂട്ടിക്കമ്പനി നിർമിക്കുന്ന സിനിമയാണ് ആദ്യത്തേത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രിലി‍ൽ ഷൂട്ടിങ് ആരംഭിക്കാനിരുന്നതാണെങ്കിലും തിരഞ്ഞെടുപ്പും മറ്റു ചില സാങ്കേതിക പ്രശ്നങ്ങളും കാരണം നീണ്ടു പോയി. സുരേഷ് ഗോപിക്കൊപ്പം മമ്മൂട്ടിയും ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും തുടങ്ങി വലിയ താരനിരയാണ് ചിത്രത്തിലുള്ളത്.

മന്നൊന്ന് ​ഗോകുലം ഗോപാലൻ നിർമിക്കുന്ന പാൻ ഇന്ത്യൻ സിനിമയാണ്. പത്മനാഭ സ്വാമിക്ക് ആദരമായൊരുക്കുന്ന ചിത്രത്തിന്റെ ബാക്കി വിവരങ്ങൾ ലഭ്യമായിട്ടില്ല. 'ചിന്താമണി കൊലക്കേസ്' എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് സുരേഷ് ഗോപി ഏറ്റിരിക്കുന്ന മൂന്നാമത്തെ ചിത്രം.

 'എൽകെ' എന്നു പേരിട്ടിരിക്കുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് ആദ്യ ഭാഗം ഒരുക്കിയ ഷാജി കൈലാസ് തന്നെയാണ്. താരം ചെയ്യാമെന്നേറ്റിരിക്കുന്ന നാലാമത്തെ സിനിമയും സംവിധാനം ചെയ്യുന്നത് ഷാജി കൈലാസ് ആണ്. ഒരു പൊലീസ് സ്റ്റോറിയാണ് ഇതെന്നാണ് സൂചന.

Suresh Gopi