'ഒറ്റക്കൊമ്പൻ' ലുക്കിൽ സുരേഷ് ഗോപി

ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിലെ താരത്തിന്റെ ലൂക്കിനെ അനുസ്മരിപ്പിക്കുന്നതാരുന്നു താരം പങ്കു വച്ച പുതിയ ചിത്രം.

author-image
Athul Sanil
New Update
suresh gopi
Listen to this article
0.75x 1x 1.5x
00:00 / 00:00

മലയാള സിനിമയിലെ സൂപ്പർസ്റ്റാർ സുരേഷ് ഗോപി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച തന്റെ ഏറ്റവും പുതിയ ചിത്രം വൈലായിരിക്കുകയാണ്. ഒറ്റക്കൊമ്പൻ എന്ന ചിത്രത്തിലെ താരത്തിന്റെ ലൂക്കിനെ അനുസ്മരിപ്പിക്കുന്നതാരുന്നു താരം പങ്കു വച്ച പുതിയ ചിത്രം.

 

നേരത്തെ പ്രഖ്യാപിച്ചതും എന്നാൽ പല കാരണങ്ങളാൽ നീണ്ടുപോകുന്ന ചിത്രം കൂടെയാണ് ഒറ്റക്കൊമ്പൻ. ആരാകർ ഏറെ കാത്തിരിക്കുന്ന ചിത്രം കൂടെയാണ് ഒറ്റക്കൊമ്പൻ. പുതിയ ചിത്രം പങ്കു വച്ചതോടെ ഒറ്റക്കൊമ്പൻ വീണ്ടും സജീവമാകുന്നു എന്ന വാർത്തയും പരക്കുന്നുണ്ട്. നരച്ച താടിയും മീശയുമായി ഒറ്റക്കൊമ്പൻ ലുക്കിലാണ് താരം.

2020 ലാണ് ഒറ്റക്കൊമ്പൻ പ്രക്യാപിച്ചത്. എന്നാൽ പൃഥ്‌വിരാജ് ചിത്രം കടുവയും ഒരേ പ്രേമേയമായി വന്നപ്പോൾ ഒറ്റക്കൊമ്പന് പകർപ്പവകാശ നിയമപ്രകാരം സ്റ്റേ വന്നിരുന്നു. ഇപ്പോൾ വീണ്ടും താരത്തെ അതെ ലുക്കിൽ കണ്ടപ്പോൾ ഒറ്റക്കൊമ്പൻ വരുന്നു എന്ന സൂചനയാണ് കിട്ടുന്നതെന്നു ആരാധകർ പറയുന്നു. എന്തുതന്നെ ആയാലും ചിത്രത്തിനായുള്ള കാത്തിരിപ്പ് 2020 മുതലേ തുടങ്ങിയതാണ്.

Suresh Gopi malayalam move ottakkomban