70 കോടി സിനിമയുമായി സുരേഷ് ഗോപി

ഇതില്‍ ഒന്ന്, 70 കോടി ബജറ്റിൽ ഒരുങ്ങുന്ന ഒരു പാൻ ഇന്ത്യൻ സിനിമയാണെന്നും കൂട്ടിച്ചേർത്തു.

author-image
Athul Sanil
New Update
sureshgopi
Listen to this article
0.75x1x1.5x
00:00/ 00:00

ഗോകുലം മൂവിസുമായി ചേർന്ന് പാൻ ഇന്ത്യൻ സിനിമ ചെയ്യാനൊരുങ്ങി സുരേഷ് ഗോപി. ​ഗോകുലം മൂവീസിന്റെ ബാനറിൽ ​ഗോകുലം ​ഗോപാലൻ നിർമിക്കുന്ന മൂന്ന് സിനിമകൾക്ക് കരാർ ഒപ്പിട്ടുവെന്ന് സുരേഷ്ഗോപി പറഞ്ഞു. ഇതില്‍ ഒന്ന്, 70 കോടി ബജറ്റിൽ ഒരുങ്ങുന്ന ഒരു പാൻ ഇന്ത്യൻ സിനിമയാണെന്നുംകൂട്ടിച്ചേർത്തു.

‘‘ഷാജി കൈലാസിന്റെ രണ്ട് പ്രോജക്ട്സ്, ഗോകുലം ഗോപാലൻ ചേട്ടന്റെ മൂന്ന് സിനിമകൾ. മമ്മൂക്കയുടെ ഒരു പടം വന്നിട്ടുണ്ട്. ഇതിൽ ഒരു പാൻ യൂണിവേഴ്സ് സിനിമയുണ്ട്. പത്മനാഭ സ്വാമിക്ക് ഒരു ട്രിബ്യൂട്ട് ആണ് ഗോപാലൻ ചേട്ടന്റെ രണ്ടാമത്തെ പടം. ഒറ്റക്കൊമ്പൻ, എൽകെ എന്നിവയാണ് മറ്റ് പ്രോ‍ജക്ടുകൾ. ഗോകുലം ചേട്ടന്റെ സിനിമയ്ക്ക് 70 കോടിയോ മറ്റോ ആണ് ബജറ്റ്. പക്ഷേ എങ്ങനെ പോയാലും ഒരു 90, 100 കോടി ബജറ്റ് ആകാൻ സാധ്യതയുണ്ട്. പാൻ യൂണിവേഴ്സ് ആകാനുള്ള വലിയ സാധ്യതയും കാണുന്നുണ്ട്. രണ്ട് വർഷത്തേക്കുള്ള സിനിമകൾ കമ്മിറ്റ് ചെയ്തിട്ടുണ്ട്.’’–സുരേഷ് ഗോപി പറയുന്നു.

സനൽ വി. ദേവൻ സംവിധാനം ചെയ്യുന്ന വരാഹം, വീണ്‍ നാരായണൻ സംവിധാനം ചെയ്യുന്ന ജെഎസ്കെ എന്നിവയാണ് സുരേഷ് ഗോപിയുടേതായി ചിത്രീകരണം പൂർത്തിയായ രണ്ട് സിനിമകൾ. മമ്മൂട്ടികമ്പനിയുടെസിനിമയുംകുട്ടത്തിൽഉണ്ട്എന്നത്ആരാധകർക്ക്ഏറെ പ്രതീക്ഷ നൽകിയിരുന്നു.

sureshgopi update malayalam move