സുരേഷ് ഗോപിയുടെ ത്രില്ലർ ചിത്രം വരാഹം; മോഷൻ പോസ്റ്റർ പുറത്തിറങ്ങി

സനൽ വി ദേവൻ സംവിധാനം  ചെയ്യുന്ന ചിത്രം മാവെറിക് മൂവിസും സഞ്ജയ് പടിയൂർ എന്റർടെയ്ൻമെന്റ്‌സുമായി സഹകരിച്ച് വിനീത് ജെയിൻ, സഞ്ജയ് പടിയൂർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

author-image
Greeshma Rakesh
Updated On
New Update
suresh

suresh gopis new thriller movie varaham

Listen to this article
0.75x 1x 1.5x
00:00 / 00:00

സുരേഷ് ഗോപിയുടെ 257-മത് ചിത്രം വരാഹത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി.ഫെഫ്കയുടെ ജനറൽ ബോഡി യോഗത്തിലാണ് ചിത്രത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തത്.സനൽ വി ദേവൻ സംവിധാനം  ചെയ്യുന്ന ചിത്രം മാവെറിക് മൂവിസും സഞ്ജയ് പടിയൂർ എന്റർടെയ്ൻമെന്റ്‌സുമായി സഹകരിച്ച് വിനീത് ജെയിൻ, സഞ്ജയ് പടിയൂർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

സുരേഷ് ​ഗോപിയ്ക്ക പുറമെ സുരാജ് വെഞ്ഞാറമൂട്, ഗൗതം വാസുദേവ് മേനോൻ, നവ്യാ നായർ, പ്രാച്ചി തെഹ്ലൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.മുംബൈ ആസ്ഥാനമായിട്ടുള്ള മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ആദ്യ സിനിമയാണ് സുരേഷ് ഗോപിയുടെ ഈ ബ്രഹ്‌മാണ്ഡ ചിത്രം.

ത്രില്ലർ ചിത്രമാണ് വരാഹം. സുരേഷ് ഗോപി ഇതുവരെ ചെയ്തതിൽ നിന്ന് വളരെ വ്യത്യസ്തമായ വേഷത്തിലാണ് വരാഹത്തിൽ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം സംവിധായകൻ സനൽ വി ദേവ് നേരത്തെ വ്യക്തമാക്കിയിരുന്നു. ജിത്തു കെ ജയൻ, മനു സി കുമാർ എന്നിവരാണ് ചിത്രത്തിന്റെ കഥയൊരുക്കുന്നത്. തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് മനു സി കുമാർ ആണ്. അജയ് ഡേവിഡ് കാച്ചപ്പിളളിയാണ് ഛായാഗ്രാഹകൻ.

 

movie news Suresh Gopi VARAHAM motion poster