'ഹൃദയഹാരിയായ പ്രണയകഥ'യുമായി സുരേശനും സുമലത ടീച്ചറും നാളെ തിയറ്ററുകളിൽ

'സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ' നാളെ തിയറ്ററുകളിലെത്തും. പ്രേക്ഷകർ കാത്തിരിക്കുന്ന കോമഡി എന്റർടൈൻമെന്റ് ചിത്രമാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’.

author-image
Rajesh T L
Updated On
New Update
sureshinteyum sumalathayudeyum hridayahariyaya pranayakatha
Listen to this article
0.75x 1x 1.5x
00:00 / 00:00

രതീഷ്‌ ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന 'സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ' നാളെ തിയറ്ററുകളിലെത്തും. പ്രേക്ഷകർ കാത്തിരിക്കുന്ന കോമഡി എന്റർടൈൻമെന്റ് ചിത്രമാണ് ‘സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ’. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ പ്രണയജോഡികളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണിത്. രാജേഷ് മാധവനും ചിത്ര നായരുമാണ് പ്രണയക്കഥയുമായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. രാജേഷ് മാധവൻ നായകനാകുന്ന ആദ്യ ചിത്രം കൂടിയാണിത്. മലയാള സിനിമയിലെ ആദ്യ സ്പിൻ ഓഫ് ചിത്രമെന്ന ഖ്യാതിയുമായാണ്  ഈ ചിത്രം വെള്ളിത്തിരയിലെത്തുക. ചിത്രത്തിൽ കുഞ്ചാകോ ബോബൻ അതിഥി വേഷത്തിലെത്തുന്നുണ്ട്. 

സുധീഷ്‌ കോഴിക്കോട്, ജിനു ജോസഫ്, ശരണ്യ, എം.തമ്പാന്‍, ബാബു അന്നൂര്‍, അജിത്ത് ചന്ദ്ര, ലക്ഷ്മണന്‍ , അനീഷ്‌ ചെമ്പഴന്തി, ബീന കൊടക്കാട്, ഷൈനി, തുഷാര തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. സില്‍വര്‍ ബ്രൊമൈഡ് പിക്ചേഴ്സ് എന്നിവയുടെ ബാനറില്‍ മാനുവല്‍ ജോസഫ്, അജിത്ത് തലാപ്പിള്ളി എന്നിവരും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രതീഷ് ബാലകൃഷ്ണന്‍ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ തുടങ്ങിയവർ സഹ നിർമാതാക്കളാണ്.

ചിത്രത്തിന്‍റെ ഛായാ​ഗ്രഹണം: സബിൻ ഉരാളുകണ്ടി. വരികള്‍: വൈശാഖ് സു​ഗുണന്‍, സം​ഗീതം: ഡോൺ വിൻസന്‍റ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ്: മനു ടോമി, രാഹുൽ നായർ, പ്രൊഡക്ഷൻ ഡിസൈനർ: കെ.കെ മുരളീധരൻ, എഡിറ്റർ: ആകാശ് തോമസ്, ക്രിയേറ്റീവ് ഡയറക്ടർ: സുധീഷ് ഗോപിനാഥ്, ആർട് ഡയറക്‌ഷൻ: ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി, കോസ്റ്റ്യൂം ഡിസൈനർ: സുജിത്ത് സുധാകരൻ, മേക്കപ്പ്: ലിബിൻ മോഹനൻ, വിതരണം: ഗോകുലം മൂവീസ്, ഡ്രീം ബിഗ് ഫിലിംസ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്പ്ലാന്‍റ്, പിആര്‍ഒ: ആതിര ദില്‍ജിത്ത്.

movie release malayalam movies sureshinteyum sumalathayudeyum hridayahariyaya pranayakatha