പ്രേക്ഷകരിൽ ചിരിപ്പടർത്താൻ സുരേശനും സുമലത ടീച്ചറും; മെയ് 16-ന് റിലീസ്

ചിത്രത്തിന്റെ ട്രെയിലറിനും പാട്ടുകൾക്കുമുൾപ്പെടെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.ഒരു ടൈം ട്രാവൽ കോമഡി സിനിമയാണോ എന്ന് തോന്നിപ്പിക്കുന്നതാണ് സിനിമയുടെ ട്രെയ്‍ലർ.

author-image
Greeshma Rakesh
Updated On
New Update
sureshinteyum-sumalathayudeyum

sureshinteyum sumalathayudeyum hridayahariyaya pranayakatha releas on may 16

Listen to this article
0.75x 1x 1.5x
00:00 / 00:00

'ന്നാ താൻ കേസ് കൊട്' എന്ന രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സൂപ്പർഹിറ്റ് ചിത്രത്തിന്റെ സ്പിൻ ഓഫ് 'സുരേശന്റെയും സുമലതയുടെയും ഹൃദയകാരിയായ പ്രണയകഥ' മെയ് 16-ന് തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ട്രെയിലറിനും പാട്ടുകൾക്കുമുൾപ്പെടെ പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.ഒരു ടൈം ട്രാവൽ കോമഡി സിനിമയാണോ എന്ന് തോന്നിപ്പിക്കുന്നതാണ് സിനിമയുടെ ട്രെയ്‍ലർ. തുടക്കം മുതൽ ഒടുക്കം വരെ ചിരിക്കാനുള്ള വക ചിത്രം സമ്മാനിക്കുമെന്നാണ് പ്രതീക്ഷ.

ഒട്ടേറെ സിനിമകളിലൂടെ ശ്രദ്ധേയനായ രാജേഷ് മാധവൻ സുരേശൻ കാവുങ്കലായി എത്തുമ്പോൽ ചിത്ര നായരാണ് സുമലത ടീച്ചറായെത്തുന്നത്. ഒപ്പം ചാക്കോച്ചൻ കാമിയോ വേഷത്തിൽ ചിത്രത്തിലുണ്ടെന്നതാണ് മറ്റൊരു കൗതുകം.1960, 1990, 2023 ഇങ്ങനെ മൂന്ന് കാലഘട്ടങ്ങളിലുള്ള സുരേശന്‍റേയും സുമലതയുടെയും പ്രണയ നിമിഷങ്ങളാണ് ബ്ലാക്ക് ആൻഡ് വൈറ്റിലും വിന്റേജിലും പുതിയ കാലത്തുമായി അവതരിപ്പിക്കുന്നത്.

അജഗജാന്തരം എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കിയ ​സിൽവർ ബെ സ്റ്റുഡിയോസും സിൽവർ ബ്രൊമൈഡ് പിക്ചേഴ്സും ഒന്നിച്ചാണ് ചിത്രമൊരുക്കുന്നത്. ഇമ്മാനുവല്‍ ജോസഫ്, അജിത് തലപ്പിള്ളി എന്നിവരാണ് നിർമ്മാണം. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ തുടങ്ങിയവർ സഹ നിർമ്മാതാക്കളാണ്.

 

movie news sureshinteyum sumalathayudeyum hridayahariyaya pranayakatha