പുതിയ ചിത്രത്തിനു തയ്യാറെടുത്ത് സുധ കൊങ്ങര

സൂര്യയുടെ കങ്കുവ എന്ന ചിത്രം ഇതുവരെ പൂർത്തിയാകാത്തതും വെട്രിമാരന്റെ വടിവാസൽ എന്ന ചിത്രത്തിന്റെ ചിത്രീകരണം നീണ്ടു പോകുന്നതുമാണ് കാരണം. സൂര്യ 43 എന്ന് താൽകാലികമായി പേരിട്ടിരുന്ന സുധ കൊങ്ങര ചിത്രത്തിന് പുറനാന്നൂറ് എന്നായിരിക്കും പേരെന്നായിരുന്നു അനൗദ്യോഗികമായി പുറത്തുവന്ന റിപ്പോർട്ട്.

author-image
Anagha Rajeev
New Update
fgr
Listen to this article
0.75x 1x 1.5x
00:00 / 00:00

സുരരൈപോട്ര് എന്ന ചിത്രത്തിന് ശേഷം സൂര്യക്കൊപ്പം സുധ കൊങ്ങര വീണ്ടുമൊന്നിക്കുന്നുവെന്ന വാർത്ത ആവേശത്തോടെയായിരുന്നു ആരാധകർ ഏറ്റെടുത്തിരുന്നത്. സുര്യക്കൊപ്പം ദുൽഖർ സൽമാനും നസ്രിയയും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുമെന്ന് വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ചിത്രം ആരംഭിക്കാൻ താമസിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. 

സൂര്യയുടെ കങ്കുവ എന്ന ചിത്രം ഇതുവരെ പൂർത്തിയാകാത്തതും വെട്രിമാരന്റെ വടിവാസൽ എന്ന ചിത്രത്തിന്റെ ചിത്രീകരണം നീണ്ടു പോകുന്നതുമാണ് കാരണം. സൂര്യ 43 എന്ന് താൽകാലികമായി പേരിട്ടിരുന്ന സുധ കൊങ്ങര ചിത്രത്തിന് പുറനാന്നൂറ് എന്നായിരിക്കും പേരെന്നായിരുന്നു അനൗദ്യോഗികമായി പുറത്തുവന്ന റിപ്പോർട്ട്.

സൂര്യ, നസ്രിയ നസിം, ദുൽഖർ സൽമാൻ, വിജയ് വർമ്മ എന്നിവരുൾപ്പെടെ വലിയൊരു താരനിരയുള്ള ചിത്രത്തിൽ ജി വി പ്രകാശ് ആയിരുന്നു സംഗീതസംവിധാനം . നേരത്തെ ചിത്രം യാഥാർഥ്യമാകാൻ സമയമെടുക്കുമെന്നും അതിന്റെ ഷൂട്ടിംഗ് ആരംഭിക്കാനുള്ള തീയതി അനിശ്ചിതമായി വൈകിയെന്നും നിർമ്മാതാക്കൾ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.

ഈ സമയത്ത് മറ്റൊരു ചിത്രം പൂർത്തിയാക്കാനാണ് സുധ കൊങ്ങരയുടെ തീരുമാനം. ഇതിനായി തമിഴിലെ പ്രമുഖ നടന്മാരോട് കഥ പറഞ്ഞതായും ഇതിൽ നിന്ന് ശിവകാർത്തികേയനെ പുതിയ ചിത്രത്തിലേക്ക് തിരഞ്ഞെടുത്തതായും റിപ്പോർട്ടുകൾ ഉണ്ട്.

movie updates