2022 ൽ പുറത്തിറങ്ങിയ എതർക്കും തുനിന്തവൻ എന്ന ചിത്രത്തിന് ശേഷം സൂര്യ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് കങ്കുവ.
കങ്കുവയിലെ യുദ്ധ രംഗം വൻ ക്യാൻവാസിലാകും ചിത്രീകരിക്കുകയെന്നതാണ് റിപ്പോർട്ട്. 10,000 ആൾക്കാരാണ് യുദ്ധ രംഗത്ത് വേഷമിടുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രമേയത്തോട് നീതിപുലർത്തുന്ന നിരവധി ആക്ഷൻ രംഗങ്ങൾ ചിത്രത്തിലുണ്ടാകും.
മിക്കവാറും സൂര്യയുടെ കങ്കുവയ്‍ക്ക് രണ്ടാം ഭാഗമുണ്ടാകും എന്നും റിപ്പോർട്ടുകളുണ്ട്. നിർമാതാവ് ധനഞ്‍ജയൻ ഒരു അഭിമുഖത്തിൽ പറഞ്ഞതാണ് അത്തരമൊരു സൂചനയിലേക്ക് നയിക്കുന്നത്. ചിത്രത്തിൻ്റെ സംവിധാനം നിർവഹിക്കുന്നത് സിരുത്തൈ ശിവയാണ്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന കങ്കുവ ചിത്രം ത്രീഡിയിലാകുമെത്തുക.
വമ്പൻമാരായ ആമസോൺ പ്രൈം വീഡിയോയാണ് ഒടിടി റൈറ്റ്സ്‍ നേടിയത്.ഒരു നടനെന്ന നിലയിൽ കങ്കുവ സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ വ്യക്തമാക്കി. പ്രതീക്ഷയേറെയുള്ള കങ്കുവയുടെ ചിത്രീകരണം ഓരോ ദിവസവും കൂടുതൽ മെച്ചപ്പെട്ടതായിരുന്നുവെന്ന് നേരത്തെ താരം പറഞ്ഞിരുന്നു.
അറിയാത്ത ഒരു പ്രദേശത്ത് നടക്കുന്ന കഥയായതിനാൽ കങ്കുവ പ്രധാനപ്പെട്ടതാണെന്നും സൂര്യ വ്യക്തമാക്കി . ഏതാണ്ട് 150 ദവസത്തിൽ അധികമെടുത്താണ് കങ്കുവ ചിത്രീകരിച്ചതെന്നും പ്രേക്ഷകർ ഇഷ്‍ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും സൂര്യ പറഞ്ഞു. മുൻപ് പുറത്തിറക്കിയ പോസ്റ്ററിൽ രണ്ടു ഗെറ്റപ്പുകളിലാണ് സൂര്യയെ അവതരിപ്പിച്ചിരിക്കുന്നത്. വാള് പിടിച്ചു നിൽക്കുന്ന യോദ്ധാവും തോക്ക് പിടിച്ചു നിൽക്കുന്ന ഒരു അധോലോകനായകനുമാണ് പോസ്റ്ററിലുള്ളത്. രണ്ടു കാലഘട്ടങ്ങളിലെ കഥാപാത്രങ്ങളായിരിക്കുമിത്.
മുപ്പത്തിയെട്ടോളം ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രത്തിൽ ബോളിവുഡ് താരം ദിഷ പഠാണിയാണ് നായിക. തിരക്കഥ എഴുതുന്നതും സിരുത്തൈ ശിവയാണ്. വെട്രി പളനിസ്വാമിയാണ് സൂര്യ നായകനാകുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. സൂര്യ നായകനാകുന്ന കങ്കുവയുടെ സംഗീത സംവിധാനം ദേവി ശ്രീ പ്രസാദും ആണ്.