നടിപ്പിന്‍ നായകന്‍ സൂര്യ കേരളത്തിലേക്ക്

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം കാര്‍ത്തിക്ക് സുബ്ബരാജാണ് സംവിധാനം  ചെയ്യുന്നത്. രണ്ട് ദിവസത്തെ ഷെഡ്യൂളിനായി സൂര്യ ഇടുക്കിയിലേക്ക് എത്തുമെന്നാണ് വിവരം.

author-image
Athira Kalarikkal
New Update
surya 44

Surya in "Surya 44" movie

Listen to this article
0.75x 1x 1.5x
00:00 / 00:00

സൂര്യ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'സൂര്യ 44' ന്റെ ചിത്രീകരണത്തിനായി സൂര്യ കേരളത്തിലേക്ക് എത്തുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം കാര്‍ത്തിക്ക് സുബ്ബരാജാണ് സംവിധാനം  ചെയ്യുന്നത്. രണ്ട് ദിവസത്തെ ഷെഡ്യൂളിനായി സൂര്യ ഇടുക്കിയിലേക്ക് എത്തുമെന്നാണ് വിവരം. രണ്ട് ദിവസത്തെ ഷെഡ്യൂളിന് ശേഷം 'കങ്കുവ'യുടെ പ്രൊമോഷണല്‍ കാര്യങ്ങളിലേക്ക് സൂര്യ കടക്കും.

സൂര്യ-ജ്യോതികയുടെ 2ഡി എന്റര്‍ടെയ്ന്‍മെന്റും കാര്‍ത്തിക് സുബ്ബരാജിന്റെ സ്റ്റോണ്‍ ബെഞ്ച് ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന് ചിത്രമാണ് 'സൂര്യ 44'. 'ലവ് ലാഫ്റ്റര്‍ വാര്‍' എന്നാണ് 'സൂര്യ 44'ന്റെ ടാഗ് ലൈന്‍. 'സൂര്യ 44'-ല്‍ മലയാളത്തില്‍ നിന്ന് ജയറാമും ജോജു ജോര്‍ജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 'പൊന്നിയിന്‍ സെല്‍വ'ന് ശേഷം ജയറാം അഭിനയിക്കുന്ന തമിഴ് ചിത്രമാണിത്. പൂജ ഹെഗ്‌ഡെയാണ് നായിക. 

സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ഊട്ടിയില്‍ പുരോഗമിക്കവെ സൂര്യയ്ക്ക് പരിക്ക് പറ്റിയിരുന്നു. ചെറിയ പരിക്കാണെന്നും ആശങ്കയില്ലെന്നും 2 ഡി എന്റര്‍ടെയ്ന്‍മെന്റ് സിഇഒ പറഞ്ഞു. 

 

Actor Surya Idukki film shooting