പണം വാഗ്ദാനം ചെയ്ത് സെക്സ് ആവശ്യപ്പെട്ടത് തടഞ്ഞു; സിനിമയിൽ നിന്നു വിലക്കി: സൗമ്യ സദാനന്ദൻ

എന്റെ പുഞ്ചിരി തിരിച്ചു തന്നതിന് ഹേമ കമ്മിറ്റിക്ക് നന്ദി, എന്ന കുറിപ്പോടു കൂടിയാണ് സൗമ്യ സിനിമയിൽ നിന്ന് തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്.

author-image
Vishnupriya
New Update
sg
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: നടിക്ക് പണം വാഗ്ദാനം ചെയ്ത് ലൈംഗികബന്ധം ആവശ്യപ്പെട്ടത് എതിർത്തതിന് തന്നെ സിനിമയിൽനിന്നു വിലക്കിയെന്ന് സംവിധായക സൗമ്യ സദാനന്ദൻ. സമൂഹമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റിലാണ് ഹേമ കമ്മിറ്റിക്ക് മുൻപിൽ വ്യക്തമാക്കിയ കാര്യങ്ങൾ സൗമ്യ പങ്കുവച്ചത്.

എന്റെ പുഞ്ചിരി തിരിച്ചു തന്നതിന് ഹേമ കമ്മിറ്റിക്ക് നന്ദി, എന്ന കുറിപ്പോടു കൂടിയാണ് സൗമ്യ സിനിമയിൽ നിന്ന് തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്. പുതിയ പ്രോജക്ടുകളുമായി വനിതാ നിർമാതാക്കളെ വരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും സൗമ്യ പറയുന്നു.

സിനിമയിലെ നല്ല ആൺകുട്ടികൾക്ക് പോലും മറ്റൊരു മുഖമുണ്ടെന്നും തന്റെ ആദ്യ സിനിമ അനുവാദമില്ലാതെ പ്രധാന നടനും സഹനിർമാതാവും എഡിറ്റ് ചെയ്തെന്നും സൗമ്യ ആരോപിക്കുന്നു. ആദ്യ സിനിമയ്ക്ക് ശേഷം മറ്റു പ്രോജക്ടുകളുമായി നിർമാതാക്കൾ സഹകരിച്ചില്ലെന്നും സൗമ്യ ആരോപിച്ചു.

ഹേമ കമ്മിറ്റിക്ക് മുൻപിൽ ഇതെല്ലാം വെളിപ്പെടുത്തിയിട്ടുണ്ടെന്നും സൗമ്യ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. കുഞ്ചാക്കോ ബോബൻ നായകനായ ‘മാംഗല്യം തന്തുനാനേന’ എന്ന സിനിമയുടെ സംവിധായികയാണ് സൗമ്യ.

hema committee report soumya sadanandan