നടൻ ബിജിലി രമേശ് അന്തരിച്ചു; സംസ്‌കാരം വൈകുന്നേരം ചെന്നൈയിൽ

എൽകെജി, നട്‌പേ തുണൈ, തുടങ്ങിയ സിനിമകൾക്ക് പുറമേ ശിവപ്പു മഞ്ഞൾ പച്ചൈ, ആടി, എ1, കോമോളി, സോമ്പി, പൊൻമകൾ വന്താൽ, എംജിആർ മകൻ എന്നിവയിലും വേഷമിട്ടിട്ടുണ്ട്.

author-image
Greeshma Rakesh
New Update
tamil actor death

bijili ramesh

Listen to this article
0.75x 1x 1.5x
00:00 / 00:00

 



ചെന്നൈ: നടൻ ബിജിലി രമേശ് അന്തരിച്ചു.46 വയസ്സായിരുന്നു.അസുഖ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം.സംസ്‌കാരം വൈകുന്നേരം ചെന്നൈയിൽ നടക്കും.ബിജിലി രമേശ് നിരവധി തമിഴ് സിനിമയിൽ ഹാസ്യ നടനായി തിളങ്ങിയാണ് ശ്രദ്ധയാകർഷിച്ചത്.

എൽകെജി, നട്‌പേ തുണൈ, തുടങ്ങിയ സിനിമകൾക്ക് പുറമേ ശിവപ്പു മഞ്ഞൾ പച്ചൈ, ആടി, എ1, കോമോളി, സോമ്പി, പൊൻമകൾ വന്താൽ, എംജിആർ മകൻ എന്നിവയിലും വേഷമിട്ടിട്ടുണ്ട്. നടൻ ബിജിലി രമേശിന്റെ കോമഡി രംഗങ്ങൾ പ്രേക്ഷകർ എന്നും കാണാൻ ഇഷ്ടപ്പെടുന്നവയുമാണ്.

അതേസമയം നിരവധി സഹപ്രവർത്തകരാണ് ബിജിലി രമേശിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി കുറിപ്പുമായി എത്തിയിരിക്കുന്നത്. നടൻ ബിജിലി രമേശിന്റെ മരണം സംഭവിച്ചത് ചെന്നൈയിലായിരുന്നു . 

 

tamil cinema Bijili Ramesh death