സുരേഷ്​ഗോപിക്ക് ആദരവ് അർപ്പിച്ച് ടെലിവിഷൻ അവാർഡ്

മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര എന്നിവരെ   ആദരിച്ചു. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ചലച്ചിത്രതാരം ജഗദീഷ് ഏറ്റുവാങ്ങി. രഞ്ജിനി ഹരിദാസ് , വിധു പ്രതാപ് , മീനാക്ഷി എന്നിവർ ഈ ഷോയുടെ അവതാരകരായിരുന്നു . 

author-image
Anagha Rajeev
New Update
television award
Listen to this article
0.75x 1x 1.5x
00:00 / 00:00

നടനും കേന്ദ്രമന്ത്രിയുമായ സുരേഷ്​ഗോപിക്ക് ആദരവ് അർപ്പിച്ച് ടെലിവിഷൻ അവാർഡ്. ജനപ്രിയ സീരിയലുകൾക്കുള്ള പുരസ്ക്കാരങ്ങളുമായി ടെലിവിഷൻ അവാർഡ്സ് 2024 തിരുവനന്തപുരം അൽ-സാജ്  കൺവെൻഷൻ  സെൻററിൽ വച്ച് സംഘടിപ്പിച്ചു. ടെലിവിഷന്റെ ചരിത്രത്തെയും  മാറ്റങ്ങളെയും പ്രതിപാദിച്ചുകൊണ്ട്  അണിയിച്ചൊരുക്കിയ  ഈ അവാർഡ്ഷോ കലാകാരന്മാരും കാഴ്ചക്കാരും ഒരേ സ്റ്റേജിന്റെ  ഭാഗമായി മാറുന്ന ഒരു അപൂർവ്വകാഴ്ച  പ്രേക്ഷകർക്ക് സമ്മാനിച്ചു .

ഈ വേദിയിൽവച്ച് ചലച്ചിത്രതാരവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ ആദരിച്ചു. കൂടാതെ ഓണം റിലീസ് ചിത്രമായ " അജയന്റെ രണ്ടാം മോഷണത്തിന്റെ " താരങ്ങളായ ടോവിനോ തോമസ് , കൃതി ഷെട്ടി , ഹരീഷ് ഉത്തമൻ , ജഗദീഷ് , സംവിധായകൻ ജിതിൻ ലാൽ , തിരക്കഥാകൃത്ത് സുജിത് തുടങ്ങിയവർ പങ്കെടുത്ത  പ്രത്യേക സെഗ്‌മെന്റും പ്രധാന ആകര്ഷണമായിരുന്നു .

 

പ്രമുഖ താരങ്ങളായ  അനുശ്രീ , സുധീർ കരമന , ടിനി ടോം , ആശ ശരത് , ഹരീഷ് കണാരൻ , സാസ്ഥിക , അസീസ് നെടുമങ്ങാട് , മണിക്കുട്ടൻ , പ്രേം കുമാർ ജനപ്രിയ പരമ്പരകളിലെ താരങ്ങൾ തുടങ്ങി നിരവധിപേർ ഈ സദസ്സിന് മിഴിവേകി.  ടെലിവിഷൻ  പുരസ്ക്കാരങ്ങളുടെ പ്രഖ്യാപനത്തിനും വിതരണത്തിനും പുറമെ  ഈ വേദിയിൽ ക്രിക്കറ്റ് താരം ശ്രീശാന്ത് , ചലച്ചിത്രതാരം മുകേഷ് , മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര എന്നിവരെ   ആദരിച്ചു. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് ചലച്ചിത്രതാരം ജഗദീഷ് ഏറ്റുവാങ്ങി. രഞ്ജിനി ഹരിദാസ് , വിധു പ്രതാപ് , മീനാക്ഷി എന്നിവർ ഈ ഷോയുടെ അവതാരകരായിരുന്നു . 

 ജനപ്രിയ ടെലിവിഷൻ താരങ്ങളും സിനിമാതാരങ്ങളും അവതരിപ്പിച്ച  നൃത്തവിസ്മയങ്ങളും കോമഡി സ്കിറ്റുകളും , കണ്ടമ്പററി ഡാൻസുകളും  സദസ്സിനെ ഇളക്കി മറിച്ചു. ഈ അവാർഡ് നിശ ഏഷ്യാനെറ്റിൽ സെപ്റ്റംബർ 7 , 8   തീയതികളിൽ ( ശനി , ഞായർ  ) വൈകുന്നേരം 7  മണി മുതൽ സംപ്രേക്ഷണം ചെയുന്നു .

Television Award Suresh Gopi