ബിഗ് സ്ക്രീനിലും അച്ഛനും മകനുമായി ടി ജി രവിയും ശ്രീജിത്ത് രവിയും; 'വടു' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സ്നേഹബന്ധങ്ങൾ അപ്രത്യക്ഷമാകുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഒരു പിതാവും മകനും തമ്മിലുള്ള ആത്മബന്ധം അതിന്റെ സങ്കീർണ്ണതകളോടെ, ഹൃദയസ്പർശിയായ കഥയിലൂടെ ആവിഷ്കരിക്കുന്ന ചിത്രമാണിതെന്നാണ് അണിയറക്കാർ പറയുന്നത്.

author-image
Greeshma Rakesh
New Update
vadu the scar movie

movie 'vadu the scar' first look poster

Listen to this article
0.75x1x1.5x
00:00/ 00:00

ടി ജി രവിയും മകൻ ശ്രീജിത്ത് രവിയും അച്ഛനും മകനുമായി അഭിനയിക്കുന്ന ചിത്രമാണ് വടു- ദി സ്കാർ.ശ്രീജിത്ത് പൊയിൽക്കാവ് സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി.സ്നേഹബന്ധങ്ങൾ അപ്രത്യക്ഷമാകുന്ന ഇന്നത്തെ കാലഘട്ടത്തിൽ ഒരു പിതാവും മകനും തമ്മിലുള്ള ആത്മബന്ധം അതിന്റെ സങ്കീർണ്ണതകളോടെ, ഹൃദയസ്പർശിയായ കഥയിലൂടെ ആവിഷ്കരിക്കുന്ന ചിത്രമാണിതെന്നാണ് അണിയറക്കാർ പറയുന്നത്.

വിപിൻ ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്.വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസ്, നീലാംബരി പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ ഡോ. മനോജ് ഗോവിന്ദൻ, മുരളി നീലാംബരി, പ്രദീപ് കുമാർ ജി, മോഹനൻ കൂനിയാത്ത് എന്നിവർ ചേർന്നാണ് നിർമ്മാണം. മുരളി നീലാംബരി എഴുതിയ വരികൾക്ക് പി ഡി സൈഗാൾ തൃപ്പൂണിത്തുറ സംഗീതം പകരുന്നു. 

എഡിറ്റർ- രതിൻ രാധാകൃഷ്ണൻ, ആർട്ട് ഡയറക്ടർ- വിനീഷ് കണ്ണൻ, വസ്ത്രാലങ്കാരം- പ്രസാദ് ആനക്കര, മേക്കപ്പ്- വിനീഷ് ചെറുകാനം, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രവി വാസുദേവ്, പോസ്റ്റ് പ്രൊഡക്ഷൻ ഡയറക്ടർ- അജേഷ് സുധാകരൻ, റിക്കോർഡിംഗ് സ്റ്റുഡിയോ- ഡിജിസ്റ്റാർ മീഡിയ തൃപ്പൂണിത്തുറ, സ്റ്റിൽസ്- രാഹുൽ ലൂമിയർ, ഡിസൈൻ- ഷാജി പാലോളി, പ്രൊഡക്ഷൻ കൺട്രോളർ- കമലേഷ് കടലുണ്ടി, ഫിനാൻസ് കൺട്രോളർ- ശ്രീകുമാർ പ്രിജി, പ്രൊഡക്ഷൻ മാനേജർ- മനോജ് കുമാർ ടി, പിആർഒ- എ എസ് ദിനേശ്.



movie news sreejith ravi TG Ravi Vadu The Scar