അയ്യപ്പനും കോശിയ്ക്കും ശേഷം ബിജു മേനോൻ  വീണ്ടും ഗായകനായി

author-image
Anagha Rajeev
New Update
d
Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: ജിസ് ജോയ് ചിത്രം തലവനിലെ ബിജു മേനോൻ ആലപിച്ച  'കാണുന്നതും കേൾക്കുന്നതും' എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങി. അയ്യപ്പനും കോശിയും എന്ന സൂപ്പർഹിറ്റ് ചിത്രലെ ഗാനത്തിനു ശേഷം ബിജു മേനോന്റെ ശബ്ദത്തിൽ പുറത്തിറങ്ങുന്ന ഗാനമാണ് ഇത്. സംവിധായകൻ ജിസ് ജോയ് തന്നെ രചിച്ച് ദീപക് ദേവ് സംഗീതസംവിധാനം നിർവഹിച്ച ഗാനം പ്രേക്ഷകർ നെഞ്ചിലേറ്റുന്നുവെന്ന സൂചനയാണ് സമൂഹമാദ്ധ്യമങ്ങളിലെ പ്രതികരണങ്ങളിൽനിന്ന് കാണാൻ കഴിയുന്നത്. 

മികച്ച അഭിപ്രായത്തോടെ തീയറ്ററുകളിൽ മുന്നേറുന്ന തലവന് രണ്ടാം വാരത്തിൽ കൂടുതൽ സ്ക്രീനുകളിൽ പ്രദർശനം തുടരാൻ സാധിച്ചിട്ടുണ്ട്.  ബിജു മേനോനെക്കൂടാതെ ആസിഫ് അലിയും ഈ ജിസ് ജോയ് ചിത്രത്തിൽ മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് തലവൻ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. അരുൺ നാരായൺ പ്രൊഡക്ഷൻസിന്റെയും ലണ്ടൻ സ്റ്റുഡിയോസിന്റെയും ബാനറുകളിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

thalavan song