ആ സംവിധായകൻ എന്നെ ലൈംഗിക അടിമയാക്കി വച്ചു; നടി സൗമ്യ

മലയാളത്തിൽ മൂന്ന് സിനിമകൾ ചെയ്തിട്ടുണ്ട്. അവിടെയും ഇതേ അനുഭവമുണ്ടായി. എന്നെ ലൈംഗികമായി ചൂഷണം ചെയ്ത സഹനടന്റെ പേര് ഇപ്പോൾ ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

author-image
Anagha Rajeev
New Update
Sowmya
Listen to this article
0.75x 1x 1.5x
00:00 / 00:00

തമിഴിലെ പ്രമുഖ സംവിധായകൻ ലൈംഗികമായും മാനസികമായും ദുരുപയോഗം ചെയ്തതായി നടി സൗമ്യ. സംവിധായകൻ തന്നെ ലൈംഗിക അടിമയായി വെച്ചു എന്നാണ് സൗമ്യ തുറന്നു പറഞ്ഞിരിക്കുന്നത്. 1980കളുടെ അവസാനത്തിലാണ് സൗമ്യ സിനിമയിലെത്തിയത്. പിന്നീട് മൂന്ന് മലയാള സിനിമകളിലും അഭിനയിച്ചു.

പതിനെട്ടാം വയസിലാണ് മകളെ പോലെയാണെന്ന് പറഞ്ഞ് അയാൾ സമീപിച്ചതെന്നും പിന്നീട് തന്നിൽ ഒരു കുട്ടിയെ വേണമെന്ന് പറഞ്ഞതും എന്നാണ് നടി പറയുന്നത്. മലയാള സിനിമകളിലെ സംവിധായകരും നടൻമാരും ടെക്‌നീഷ്യൻമാരും ഒക്കെ തന്നെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും സൗമ്യ വെളിപ്പെടുത്തി. ഹേമാ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഉണ്ടായ ലൈംഗികാതിക്രമങ്ങൾ അന്വേഷിക്കുന്ന സംഘത്തോട് എല്ലാവരുടെയും പേര് വെളിപ്പെടുത്തുമെന്നും സൗമ്യ വ്യക്തമാക്കി.

സിനിമയെ കുറിച്ച് ഒന്നും അറിയാത്ത കുടുംബത്തിൽ നിന്നുമാണ് ഞാൻ വരുന്നത്. പതിനെട്ടാം വയസിൽ കോളേജിൽ ഫസ്റ്റ ഇയർ പഠിക്കുന്ന കാലത്താണ് തമിഴ് സിനിമയിൽ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നത്. കുട്ടിക്കാലത്ത് നടി രേവതി എന്റെ വീടനടുത്ത് ആയിരുന്നു താമസിച്ചിരുന്നത്. അവർ എന്നെ ആകർഷിച്ചിരുന്നു.  അതുകൊണ്ട് ഞാൻ സ്‌ക്രീൻ ടെസ്റ്റിന് പോയി. ഞാനൊരു കുട്ടിയായിരുന്നു. എനിക്കൊന്നും അറിയില്ലായിരുന്നു. സിനിമയിലെ അറിയപ്പെടുന്ന ദമ്പതികളുടെ സിനിമയായിരുന്നു അത്. കുറച്ച് ദിവസങ്ങൾക്ക് ശേഷം തിരഞ്ഞെടുക്കപ്പെട്ടുവെന്നു അവർ പറഞ്ഞു. കുടുംബത്തിന് വലിയ താൽപര്യമൊന്നും ഉണ്ടായിരുന്നില്ലാത്തതിനാൽ അഭിനയിക്കാൻ പോകുന്നതിനെ കുറിച്ച് ആശയകുഴപ്പമുണ്ടായിരുന്നു.

എന്നാൽ സ്‌ക്രീൻ ടെസ്റ്റിന് ഒരുപാട് പണം ചെലവായിയെന്ന് പറഞ്ഞ് അവർ നിർബന്ധിച്ചു. ഭാര്യ സംവിധാനം ചെയ്യുന്ന സിനിമ എന്ന് പറഞ്ഞാണ് ഒപ്പു വച്ചത്. എന്നാൽ അത് പേപ്പറിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സിനിമ സംവിധാനം ചെയ്തത് ഭർത്താവായിരുന്നു. താങ്കളുടെ ഭർത്താവിനൊപ്പം ജോലി ചെയ്യാൻ എനിക്ക് ചെറിയ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞു. അത് ഭാര്യ, നേരേ ഭർത്താവിനോട് പോയി പറഞ്ഞു. പിന്നീട് അയാൾ എന്നോട് മിണ്ടാതെയായി. ദേഷ്യം പ്രകടിപ്പിച്ചു. പ്രത്യേകിച്ച് പുറത്ത് ചിത്രീകരണം നടത്തുമ്പോൾ. അത് കുറച്ചു കഴിഞ്ഞപ്പോൾ അസ്വസ്ഥയാക്കി. ഞാൻ അയാൾ പറയുന്നത് പോലെ അനുസരിക്കാൻ തുടങ്ങിയപ്പോൾ അൽപ്പം കൂടി മയപ്പെട്ടു.

അവർ പതിയെ എന്നെ നിയന്ത്രണത്തിലാക്കുകയായിരുന്നു. എന്നോട് വലിയ സ്നേഹം കാണിക്കുമായിരുന്നു. എന്നെ മകളെന്ന് വിളിച്ച് മിൽക്ക് ഷേയ്ക്കും മറ്റും ദമ്പതികൾ ഇടയ്ക്കിടെ വാങ്ങിച്ചു തരുമായിരുന്നു. എന്റെ വീട്ടിൽ ഇല്ലാത്ത സ്വാതന്ത്ര്യമായിരുന്നു അവിടെ. അവർക്ക് ഞാൻ മകളെപ്പോലെ തന്നെയായിരിക്കും എന്നാണ് കരുതിയത്. എന്റെ പ്രായത്തിൽ അവർക്കൊരു മകളുണ്ട്. ആ കുട്ടിയും സിനിമയിലുണ്ട്. അതുകൊണ്ട് തന്നെ അസ്വഭാവികതയൊന്നും തന്നെ തോന്നിയില്ല. സത്യത്തിൽ ഈ പെൺകുട്ടി അയാളുടെ സ്വന്തം മകളായിരുന്നില്ല. ഭാര്യയുടെ ആദ്യവിവാഹത്തിലെ മകളാണ്.

ആ കുട്ടി ഇയാൾക്കെതിരേ ലൈംഗികാരോപണം ഉന്നയിച്ച് വീട് വിട്ടുപോവുകയായിരുന്നു. ആ കുട്ടി നുണ പറയുകയാണ് എന്നായിരുന്നു അന്ന് അയാളും ഭാര്യയും പറഞ്ഞത്. ഒരിക്കൽ ഭാര്യ ഇല്ലാതിരുന്ന സമയത്ത് അയാൾ എന്നെ ചുംബിച്ചു. ഞാൻ മരവിച്ചുപോയി. അതിനെ കുറിച്ച് എനിക്ക് ആരോടും പറയാൻ സാധിക്കുമായിരുന്നില്ല. എന്റെ തെറ്റാണെന്ന് കരുതിയിരുന്നു. ഞാൻ പ്രാക്ടീസും ഡാൻസ് റിഹേഴ്‌സലും തുടർന്നു കൊണ്ടിരുന്നു. എന്നാൽ ഓരോ ദിവസം കഴിയും തോറും അയാളുടെ ഉപദ്രവവും വർധിച്ചു.

അയാൾ എന്നെ ബലാത്സംഗം ചെയ്തു. എന്നെ മകളെ എന്ന് വിളിച്ചു കൊണ്ടിരുന്ന അയാൾക്ക് എന്നിൽ ഒരു മകൾ വേണമെന്നായി. മാനസികമായി അയാൾ എന്നെ തളർത്തി. മലയാളത്തിൽ മൂന്ന് സിനിമകൾ ചെയ്തിട്ടുണ്ട്. അവിടെയും ഇതേ അനുഭവമുണ്ടായി. എന്നെ ലൈംഗികമായി ചൂഷണം ചെയ്ത സഹനടന്റെ പേര് ഇപ്പോൾ ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംവിധായകരും നടൻമാരും ടെക്‌നീഷ്യൻമാരും എല്ലാം എന്നെ ചൂഷണം ചെയ്തു. മനുഷ്യവകാശ ലംഘനങ്ങൾ ഉണ്ടായി. ഒരാൾ എന്റെ മേൽ പാൻ ചവച്ച് തുപ്പി എന്നാണ് സൗമ്യ ഒരഹു അഭിമുഖത്തിൽ പറഞ്ഞത്. 

Actress Soumya