10 വർഷം മുൻപ് നടന്ന സംഭവം, അത് ലൂസിഫർ ഓഡിഷൻ അല്ല; മാളവിക ശ്രീനാഥ്

‘ദയവായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തുക. ഇപ്പോൾ പ്രചരിക്കുന്ന വിഡിയോ ക്ലിപ്പ് എന്റെ അഭിമുഖത്തിലെ ചെറിയ ഭാഗം മാത്രമാണ്. പലരും മുഴുവൻ അഭിമുഖവും കണ്ടിട്ടില്ല.

author-image
Anagha Rajeev
New Update
malavika sreenath
Listen to this article
0.75x1x1.5x
00:00/ 00:00

സോഷ്യൽ മീഡിയയിൽ താൻ പറഞ്ഞതായി പ്രചരിക്കുന്ന വീഡിയോയ്ക്ക് ഇപ്പോൾ സിനിമാ ലോകത്ത് നടക്കുന്ന സംഭവങ്ങളുമായി ബന്ധവുമില്ലെന്നും ഇത് മുമ്പ് നടന്ന സംഭവത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണെന്നും നടി മാളവിക ശ്രീനാഥ്. പഴയ ഇന്റർവ്യൂവിലെ ഭാഗം ഇപ്പോൾ കട്ട് ചെയ്ത് പ്രചരിപ്പിക്കുന്നതാണെന്നും ആളുകളെ തെറ്റിദ്ധരിപ്പിക്കരുതെന്നും മാളവിക പറഞ്ഞു.

‘ദയവായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തുക. ഇപ്പോൾ പ്രചരിക്കുന്ന വിഡിയോ ക്ലിപ്പ് എന്റെ അഭിമുഖത്തിലെ ചെറിയ ഭാഗം മാത്രമാണ്. പലരും മുഴുവൻ അഭിമുഖവും കണ്ടിട്ടില്ല. യഥാർത്ഥ സംഭവത്തെക്കുറിച്ച് അറിയുകയുമില്ല.10 വർഷങ്ങൾക്കു മുൻപ് നടന്ന അനുഭവമാണ് പങ്കുവച്ചത്. ഞാൻ സിനിമയിൽ പ്രവേശിക്കുന്നതിന് മുൻപ്.

അതിൽ പങ്കെടുത്തവർക്ക് സിനിമയുമായി യാതൊരു ബന്ധവുമില്ല. അവർ പണം നേടാൻ വേണ്ടി നടത്തിയ ഫേക്ക് ഓഡിഷനായിരുന്നു. ഇപ്പോഴത്തെ പ്രശ്നങ്ങളുമായി എന്റെ വീഡിയോക്ക് യാതൊരു ബന്ധവുമില്ല. ദയവായി ഈ ക്ലിപ് ശ്രദ്ധ നേടാൻ വേണ്ടി ഷെയർ ചെയ്യുന്നത് നിർത്തുക. വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് നിർത്തുക. ഇപ്പോൾ നടക്കുന്ന പ്രശ്നങ്ങളിൽ എനിക്ക് യാതൊരു പങ്കുമില്ല.’ മാളവിക കുറിച്ചു.

മാളവിക മനസ്സു വച്ചാൽ മഞ്ജു വാരിയരുടെ മകളുടെ വേഷം ലഭിക്കുമെന്ന് ഓഡിഷൻ നടത്തിയ ആൾ പറഞ്ഞെന്നും എന്നാൽ താൻ അവിടെ നിന്നും രക്ഷപെട്ടെന്നുമാണ് നടി വീഡിയോയിൽ പറയുന്നത്. ഈ സെറ്റ് ലൂസിഫർ സിനിമയുടേതെന്നാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. 'കാസർഗോൾഡ്', 'സാറ്റർഡേ നൈറ്റ്', 'മധുരം' തുടങ്ങിയ സിനിമളിൽ അഭിനയിച്ച നടിയാണ് മാളവിക ശ്രീനാഥ്‌.

Malvika Srinath