മാളികപ്പുറം ടീമിന്റെ സുമതി വളവ്; ഓവർസീസ് വിതരണാവകാശം സ്വന്തമാക്കി ഹോളിവുഡ് കമ്പനി

ദി പൈലറ്റ് പിക്ചേഴ്സ് ആദ്യമായി വിതരണാവകാശം സ്വന്തമാക്കുന്ന മലയാള സിനിമയാണ് സുമതി വളവ്. ഉയർന്ന തുകയ്‌ക്കാണ് സുമതി വളവിന്റെ വേൾഡ് വൈഡ് ഡിസ്ട്രിബ്യൂഷൻ അവകാശം അവർ സ്വന്തമാക്കിയിരിക്കുന്നത്.

author-image
Greeshma Rakesh
New Update
sumathi valavu movie

sumathi valavu movie

Listen to this article
0.75x 1x 1.5x
00:00 / 00:00

മാളികപ്പുറം ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം സുമതി വളവിന്റെ വിതരണാവകാശം സ്വന്തമാക്കി ഹോളിവുഡ് കമ്പനി.ഹോളിവുഡ് ചിത്രങ്ങളടക്കം തിയേറ്ററിൽ എത്തിക്കുന്ന വിതരണ കമ്പനിയായ ദി പൈലറ്റ് പിക്ചേഴ്സാണ് സുമതി വളവിന്റെ ഓവർസീസ് വിതരണ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ദി പൈലറ്റ് പിക്ചേഴ്സ്.

ദി പൈലറ്റ് പിക്ചേഴ്സ് ആദ്യമായി വിതരണാവകാശം സ്വന്തമാക്കുന്ന മലയാള സിനിമയാണ് സുമതി വളവ്. ഉയർന്ന തുകയ്‌ക്കാണ് സുമതി വളവിന്റെ വേൾഡ് വൈഡ് ഡിസ്ട്രിബ്യൂഷൻ അവകാശം അവർ സ്വന്തമാക്കിയിരിക്കുന്നത്. അപൂർവമായാണ് മലയാള സിനിമയുടെ ഓവർസീസ് അവകാശം ഷൂട്ട്‌ തുടങ്ങുന്നതിന് മുമ്പ് തന്നെ വിറ്റുപോകുന്നത്.

ചിത്രത്തിന്റെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയാണ് ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. സിനിമയുടെ പുതിയ പോസ്റ്ററും അഭിലാഷ് പിള്ള പങ്കുവച്ചിട്ടുണ്ട്. സുമതി വളവിന്റെ പൂജാ ചടങ്ങുകൾ അടുത്തിടെ ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ വച്ചാണ് നടന്നത്.

 

the plot pictutres sumathi valavu movie malayalam cinema