'ദി ട്രയൽ' ചിത്രത്തിലെ നടി നൂർ മാലബിക ദാസിനെ മുംബൈയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

അപ്പാർട്ട്‌മെൻ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിപ്പെട്ട അയൽവാസികൾ പരാതിപ്പെട്ടതിനെ തുടർന്ന് വ്യാഴാഴ്ച  പോലീസ്  മുംബൈയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തിയത്.

author-image
Greeshma Rakesh
Updated On
New Update
noor

noor malabika das

Listen to this article
0.75x 1x 1.5x
00:00 / 00:00

മുംബൈ: കജോൾ പ്രധാനവേഷത്തിലെത്തുന്ന ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാർ പരമ്പരയായ 'ദി ട്രയൽ' എന്ന സീരിസിലെ നടി നൂർ മാലബിക ദാസിനെ  മുംബൈയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.അവരുടെ അപ്പാർട്ട്‌മെൻ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിപ്പെട്ട അയൽവാസികൾ പരാതിപ്പെട്ടതിനെ തുടർന്ന് വ്യാഴാഴ്ച  പോലീസ്  മുംബൈയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെടുത്തിയത്.ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.പൊലീസ് നടത്തിയ പരിശോധനയിൽ വീട്ടിൽ നിന്ന് മരുന്നുകളും മൊബൈൽ ഫോണുകളും ഉൾപ്പെടെയുള്ള തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.

ഖത്തർ എയർവേയ്‌സിലെ മുൻ എയർ ഹോസ്റ്റസായിരുന്ന  32 കാരിയ താരം അസം സ്വദേശിയാണ്.ആത്മഹത്യയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഓൾ ഇന്ത്യൻ സിനി വർക്കേഴ്‌സ് അസോസിയേഷൻ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ആവശ്യപ്പെട്ടിട്ടുണ്ട്.2023 ലെ  'ദി ട്രയൽ' എന്ന ചിത്രത്തിൽ കാജോളിൻ്റെ സഹനടിയായിരുന്നു നൂർ.'സിസ്‌കിയാൻ', 'വാക്കമാൻ', 'തീഖി ചാത്‌നി', 'ജഘന്യ ഉപായ', 'ചരംസുഖ്', 'ദേഖി അന്ദേഖി', 'ബാക്ക്‌റോഡ് ഹസ്‌റ്റാലെ' എന്നിവയുൾപ്പെടെ കുറച്ച് സിനിമകളിലും വെബ് സീരീസുകളിലും അവർ അഭിനയിച്ചു.

 

 

mumbai death noor malabika das the trial