അവർ എന്നോടും മോശമായി പെരുമാറി, അയാളുടെ മുഖത്തടിച്ച് മലയാള സിനിമയിൽ നിന്നും ഇറങ്ങി: കസ്തൂരി

കേരളത്തിലെ ജനങ്ങളോട് തുറന്ന് സംസാരിക്കണം. ഒളിച്ചുവയ്ക്കാൻ ഉള്ളവരാണ് പ്രതികരിക്കാതെ ഇരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് ഗോസിപ്പല്ല, ഔദ്യോഗിക റിപ്പോർട്ടാണ്.

author-image
Anagha Rajeev
New Update
kasturi
Listen to this article
0.75x 1x 1.5x
00:00 / 00:00

തനിക്കും മലയാള സിനിമയിൽ നിന്നും ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് നടി കസ്തൂരി. ഒരു സംവിധായകനും പ്രൊഡക്ഷൻ മാനേജരും അപമര്യാദയായി പെരുമാറി. ഇതിനെതിരെ പ്രതികരിച്ചുവെന്നും പ്രൊഡക്ഷൻ കൺട്രോളറുടെ മുഖത്തടിച്ചു വെന്നുമാണ് കസ്തൂരി വെളിപ്പെടുത്തിയിരിക്കുന്നത്.

സംവിധായകന്റെയും പ്രൊഡക്ഷൻ കൺട്രോളറുടെയും ആവശ്യത്തിന് താൻ വഴങ്ങുന്നില്ലെന്ന് മനസിലാക്കിയതോടെയാണ് മോശമായി പെരുമാറിയത് എന്നും കസ്തൂരി വ്യക്തമാക്കി. അതേസമയം, മോഹൻലാലും സുരേഷ് ഗോപിയും ഹേമാ കമ്മിറ്റി റിപ്പോർട്ടിനോടും ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച ആരോപണങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളോടും പ്രതികരിക്കാത്തതിന് എതിരെയും കസ്തൂരി സംസാരിച്ചു.

മോഹൻലാലിന് എന്തുകൊണ്ട് ഉത്തരമില്ല. എന്റെ സിനിമയിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നടക്കുന്നില്ലെന്ന് പറയാൻ മോഹൻലാൽ തയാറാകാത്തത് എന്തുകൊണ്ടാണ്? അമ്മയിൽ നിന്നും രാജിവച്ച് എല്ലാവരും ഒളിച്ചോടിയത് എന്തിനാണ്? സുരേഷ് ഗോപിക്ക് കേരളത്തിലെ വോട്ടർമാരോട് ഉത്തരവാദിത്തമുണ്ട്.

കേരളത്തിലെ ജനങ്ങളോട് തുറന്ന് സംസാരിക്കണം. ഒളിച്ചുവയ്ക്കാൻ ഉള്ളവരാണ് പ്രതികരിക്കാതെ ഇരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് ഗോസിപ്പല്ല, ഔദ്യോഗിക റിപ്പോർട്ടാണ്. അനിയൻ ബാവ ചേട്ടൻ ബാവ, രഥോത്സവം ഉൾപ്പെടെ നല്ല സിനിമകൾ ഞാൻ മലയാളത്തിൽ ചെയ്തിട്ടുണ്ട്.

എന്നാൽ ഞാൻ മലയാളത്തിൽ അവസാനം ചെയ്ത സിനിമയിൽ നിന്നും ദുരനുഭവം നേരിട്ടു. നല്ല സാമ്പത്തികം ഇല്ലായിരുന്നു. പ്രൊഡക്ഷൻ കൺട്രോളർ പലപ്പോഴും ദേഷ്യപ്പെട്ടു. രണ്ട് ദിവസത്തിന് ശേഷം ഷൂട്ടിംഗ് സെറ്റിൽ നിന്നും താൻ പോയി. മോശം മനുഷ്യർ എല്ലായിടത്തുമുണ്ട്. തനിക്കും ഒരുപാട് ദുരനുഭവം ഉണ്ടായിട്ടുണ്ട് എന്നും കസ്തൂരി വ്യക്തമാക്കി.

 

hema committee report