/kalakaumudi/media/media_files/iBRjIBKi8FS2cdL9IRYW.jpg)
മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തിവൈശാഖ്സംവിധാനംചെയ്തടർബോ തീയേറ്ററുകളിൽവിജയകാരമായി പ്രദർശനം തുടർന്നുകൊണ്ടിരിക്കുമ്പോൾചിത്രത്തിന്റെകളക്ഷൻപുറത്തുവിട്ടിരിക്കുകയാണ്അണിയറ പ്രവർത്തകർ. 70 കോടി കളക്ഷൻനേടിഎന്നറിപ്പോർട്ടുകളാണ്പുറത്തുവരുന്നത്. റിലീസ്ആയിരണ്ടാംആഴ്ച പിന്നിടുമ്പളും തിയേറ്ററുകളില്‍ ടര്‍ബോ ജോസിനെ കാണാന്‍ വന്‍ തിരക്കാണ്. ലോകമൊട്ടാകെയുള്ള സിനിമാ പ്രേമികള്‍ ടര്‍ബോ ജോസിനെ ഏറ്റെടുത്തു കഴിഞ്ഞു.
കേരളത്തില്‍ നിന്ന് മാത്രമായി ഏകദേശം 35 കോടിയോളം രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. സൗദി അറേബ്യയുടെ സിനിമാ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റെക്കോര്‍ഡ് സൃഷ്ടിച്ച ചിത്രമായി ടര്‍ബോ മാറിക്കഴിഞ്ഞു. വെറും 8 ദിവസം കൊണ്ടാണ് മുന്‍പന്തിയില്‍ ഉണ്ടായിരുന്ന മഞ്ഞുമ്മല്‍ ബോയ്‌സിനെ ടര്‍ബോ പിന്നിലാക്കിയത്.
സൗദിയിൽമാത്രമല്ലറിലീസ്ചെയ്തമറ്റുരാജ്യങ്ങളിലുംടർബോവിജയകരമായി പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്. സൗദി അറേബ്യയില്‍ ഏറ്റവും വലിയ ആദ്യ ദിന കളക്ഷന്‍ നേടുന്ന മലയാള ചിത്രമെന്ന റെക്കോര്‍ഡും ടര്‍ബോ സ്വന്തമാക്കിയിരുന്നു. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷന്‍ വേഫറര്‍ ഫിലിംസും ഓവര്‍സീസ് ഡിസ്ട്രിബ്യൂഷന്‍ ട്രൂത്ത് ഗ്ലോബല്‍ ഫിലിംസുമാണ്.
എന്നാൽആദ്യദിനംമുതൽനല്ലരീതിയിൽതന്നെ ചിത്രത്തിനുനെഗറ്റീവ്റിവ്യൂസ്വന്നിരുന്നു. എന്നിരുന്നാലുംഅതിനെയെല്ലാംമറികടന്നുടർബോജോസ് തീയേറ്റർഅടിച്ചുകുലുക്കുന്നകാഴ്ചയാണ്കാണാൻസാധിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
