മമ്മൂട്ടിയെ മുന്നിലിരുത്തി ടിനി ടോമിന്റെ 'ഭ്രമയുഗ' പ്രകടനം

author-image
Anagha Rajeev
New Update
d
Listen to this article
0.75x1x1.5x
00:00/ 00:00

ഗെറ്റപ്പ് കൊണ്ടും പ്രകടനം കൊണ്ടും പ്രേക്ഷകരെ മമ്മൂട്ടി ഞെട്ടിച്ച സിനിമയാണ് ‘ഭ്രമയുഗം’. ആഗോള റേറ്റിംഗിൽ ഏറ്റവും മുന്നിലുള്ള 25 സിനിമകൾ ഏതൊക്കെയെന്ന ലിസ്റ്റിൽ 15-ാം സ്ഥാനത്ത് ഭ്രമയുഗം ഇടം നേടിയിട്ടുണ്ട്. ചിത്രത്തിന്റെ സ്പൂഫ് ആയി എത്തിയ കോമഡി സ്‌കിറ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്.

ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രം കൊടുമൺ പോറ്റി ആയിരുന്നു. പെടുമൺ പോറ്റി എന്ന പേരിലാണ് ടിനി ടോം സ്‌കിറ്റ് അവതരിപ്പിച്ചത്. ഈ സ്‌കിറ്റിന് ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. വനിത ഫിലിം അവാർഡിന്റെ ഭാഗമായാണ് ടിനി ടോമിന്റെ നേതൃത്വത്തിൽ ഭ്രമയുഗം സ്പൂഫ് സ്‌കിറ്റ് അവതരിപ്പിച്ചത്.

മമ്മൂട്ടി അടക്കം പങ്കെടുത്ത ഷോയിൽ, താരത്തെ മുന്നിലിരുത്തിയാണ് ഈ സ്‌കിറ്റ് ടിനിയും സംഘവും അവതരിപ്പിച്ചത്. ഭ്രമയുഗം ടിനി യുഗമാക്കി ചളമാക്കി എന്നും മമ്മൂക്ക സ്റ്റേജിൽ കയറി തല്ലിയേനെ എന്നുമാണ് ട്രോളൻമാർ പറയുന്നത്. ടിനി ടോമിനെ ട്രോളി സംവിധായകൻ എംഎ നിഷാദ് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് . ”ജസ്റ്റ് ഫോർ ഹൊറർ. നമ്മളെല്ലാം കഷ്ടകാലത്തെപ്പറ്റി പരാതി പറയും. അപ്പോ നമ്മൾ ടിനി ടോമിന്റെ ഭ്രമയുഗം സ്‌കിറ്റ് കാണേണ്ടി വന്ന മമ്മൂക്കയെപ്പറ്റി ഓർക്കുക.”

”അത്രയൊന്നും ഈ ജീവിതത്തിൽ ആരും അനുഭവിച്ചിട്ടില്ലല്ലോ” എന്നാണ് എംഎ നിഷാദ് സ്പൂഫിന്റെ ദൃശ്യങ്ങൾ പങ്കുവച്ച് സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. പെടുമൺ പോറ്റിയായുള്ള ടിനിയുടെ പ്രകടനം നോക്കിയിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് സംവിധായകൻ പങ്കുവച്ചത്. ടിനി ടോമിനൊപ്പം ബിജു കുട്ടനും ഹരീഷ് കണാരനുമായിരുന്നു സ്‌കിറ്റിൽ പങ്കെടുത്ത മറ്റ് താരങ്ങൾ. വോട്ട് തേടി ഒരു രാഷ്ട്രീയക്കാരൻ മനയിലെത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് രസകരമായി ഇവർ അവതരിപ്പിച്ചത്.

actor mammootty bhramayugam tini tom