വൈറലായ മാസ് ഫോട്ടോയുടെ യഥാര്‍ത്ഥ ചിത്രം ഇതാണ്

കറുപ്പണിഞ്ഞ ഗെറ്റപ്പിലുള്ള ഇരുവരുടെയും ലൊക്കേഷന്‍ സ്റ്റില്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ബാഡ് ബോയ്‌സ്' എന്ന സിനിമയില്‍ റഹ്മാനും ധ്യാന്‍ ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തുന്നു.

author-image
Athira Kalarikkal
Updated On
New Update
tini mo

Tiny Tom shares original photo

Listen to this article
0.75x1x1.5x
00:00/ 00:00

മോഹല്‍ലാലിന്റേയും മമ്മൂട്ടിയുടെയും പേരില്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായ ഫോട്ടോയുടെ യഥാര്‍ത്ഥ ചിത്രം പങ്കുവെച്ച് ടിനി ടോം. ബാഡ് ബോയ്‌സ് എന്ന സിനിമയുടെ ലൊക്കേഷനിലെ ടിനി ടോമിന്റെയും റഹ്മാന്റെയും ചിത്രമാണ് 'തലവെട്ടിമാറ്റി' മമ്മൂക്കയുടെയും ലാലേട്ടന്റെയുമെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. 

കറുപ്പണിഞ്ഞ ഗെറ്റപ്പിലുള്ള ഇരുവരുടെയും ലൊക്കേഷന്‍ സ്റ്റില്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന 'ബാഡ് ബോയ്‌സ്' എന്ന സിനിമയില്‍ റഹ്മാനും ധ്യാന്‍ ശ്രീനിവാസനും പ്രധാന വേഷങ്ങളിലെത്തുന്നു. ശീലു ഏബ്രഹാം ആണ് നായിക. 

ചിത്രം നിര്‍മിക്കുന്നത് അബാം മൂവിസ് ആണ്. ടിനി ടോം, ബാബു ആന്റണി, ബിബിന്‍ ജോര്‍ജ്, ആന്‍സണ്‍ പോള്‍, സെന്തില്‍ കൃഷ്ണ, ഹരിശ്രീ അശോകന്‍, സജിന്‍ ചെറുകയില്‍, മല്ലിക സുകുമാരന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

Bad Boys Movie Actor Rahman tiny tom