ആദ്യ ദിനത്തിൽ തന്നെ 5.39 കോടി സ്വന്തമാക്കികൊണ്ട് ടോവിനോ ചിത്രം നടികർ മുന്നേറുന്നു

ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ  സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായിട്ടാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്.ഭാവന നായികയാകുന്ന ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിൻ ഷാഹിറാണ്.

author-image
Greeshma Rakesh
New Update
nadikar

tovino thomas movie nadikar first day theater collection 5.39 crores

Listen to this article
0.75x1x1.5x
00:00/ 00:00

ലോകമെമ്പാടും ആയിരം സ്‌ക്രീനിൽ റിലീസിനായി ഒരുങ്ങിയ  ടോവിനോ ചിത്രം നടികർ റിലീസിനെത്തിയ ആദ്യ ദിനത്തിൽ തന്നെ 5.39 കോടി സ്വന്തമാക്കിയിരിക്കുന്നു. ഒരുമികച്ച എന്റർടൈനറായ നടികർ മലയാളി പ്രേക്ഷകർ ഇരുകൈ നീട്ടി സ്വീകരിച്ചിരിക്കുന്നു.
ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ  സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായിട്ടാണ് പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുന്നത്.

ഭാവന നായികയാകുന്ന ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സൗബിൻ ഷാഹിറാണ്. ബാല എന്ന കഥാപാത്രത്തെയാണ് സൗബിൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ടൊവിനോയും സൗബിനും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും നടികർ സിനിമയ്ക്കുണ്ട്. 

ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, സംവിധായകൻ രഞ്ജിത്ത്,  ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള, ജോർഡി പൂഞ്ഞാർ, ദിനേശ് പ്രഭാകർ, അബു സലിം, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, തുഷാര പിള്ള, ദേവി അജിത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, ലെച്ചു (ബിഗ് ബോസ് ഫെയിം ) രജിത്ത് (ബിഗ് ബോസ് ഫെയിം) തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, ചെമ്പിൽ അശോകൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ബേബി ആരാധ്യ, ജയരാജ്‌ കോഴിക്കോട്, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ബേബി വിയ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

tovino thomas movie news nadikar