ഇടവേളയ്ക്ക് ശേഷം നായികയായി ഗായത്രി സുരേഷ്; അഭിരാമി ട്രെയ്‌ലർ

സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പെൺകുട്ടിയുടെ ജീവിതം തൊടുന്ന സിനിമയാണ് അഭിരാമി. ജൂൺ 7ന് തിയേറ്ററുകളിലെത്തുന്ന അഭിരാമിയിൽ ഗായത്രി സുരേഷാണ് അഭിരാമിയെന്ന കേന്ദ്ര കഥാപാത്രമായെത്തിന്നത്.  

author-image
Anagha Rajeev
Updated On
New Update
c
Listen to this article
0.75x1x1.5x
00:00/ 00:00

കൊച്ചി: ഒറ്റയ്ക്കിരിക്കുമ്പോൾ ആകർഷിക്കുന്ന ആൾക്കൂട്ടവും ആൾക്കൂട്ടത്തിൽ ഒറ്റയ്ക്കായിപ്പോകുന്ന മാജിക്കുമായി അഭിരാമിയുടെ ട്രെയ്‌ലർ യൂട്യൂബ് പുറത്തിറക്കി.

സോഷ്യൽ മീഡിയയിൽ വൈറലായ ഒരു പെൺകുട്ടിയുടെ ജീവിതം തൊടുന്ന സിനിമയാണ് അഭിരാമി. ജൂൺ 7ന് തിയേറ്ററുകളിലെത്തുന്ന അഭിരാമിയിൽ ഗായത്രി സുരേഷാണ് അഭിരാമിയെന്ന കേന്ദ്ര കഥാപാത്രമായെത്തിന്നത്.  

ഹരികൃഷ്ണൻ, റോഷൻ ബഷീർ, അമേയ മാത്യു, ശ്രീകാന്ത് മുരളി, നവീൻ ഇല്ലത്ത്, അഷറഫ് കളപ്പറമ്പിൽ, സഞ്ജു ഫിലിപ്പ്, സാൽമൺ പുന്നക്കൽ, കെ.കെ. മൊയ്തീൻ കോയ, കബീർ അവറാൻ, സാഹിത്യ പി. രാജ്, തഹനീന, സാറ സിറിയക്, ആയേഷ് അബ്ദുൽ ലത്തീഫ് തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മുഷ്ത്താഖ് റഹ്‌മാൻ കരിയാടൻ സംവിധാനം ചെയ്ത ചിത്രം എം ജെ എസ് മീഡിയ, സ്പെക്ടാക് മൂവീസ്, കോപ്പർനിക്കസ് പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ മധു കറുവത്ത്, സന്തോഷ് രാധാകൃഷ്ണൻ, ഷബീക്ക് തയ്യിൽ എന്നിവരാണ് നിർമിച്ചത്.

movie updates