ടർബോ’ പ്രി ബുക്കിങിലൂടെ ഇതുവരെ നേടിയത് 1.64 കോടി

നിമിഷനേരം കൊണ്ടാണ് ഓൺലൈനിൽ സിനിമയുടെ ടിക്കറ്റുകൾ വിറ്റഴിക്കുന്നത്. 1.64 കോടിയാണ് പ്രി ബുക്കിങിലൂടെ മാത്രം ചിത്രം നേടിയത്. 

author-image
Anagha Rajeev
Updated On
New Update
turbo
Listen to this article
0.75x 1x 1.5x
00:00 / 00:00

മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന മാസ് ആക്‌ഷൻ കോമഡി ചിത്രം ‘ടർബോ’യുടെ പ്രി ബുക്കിങിന് ഗംഭീര പ്രതികരണമാണ് കിട്ടിയിട്ടുള്ളത്. നിമിഷനേരം കൊണ്ടാണ് ഓൺലൈനിൽ സിനിമയുടെ ടിക്കറ്റുകൾ വിറ്റഴിക്കുന്നത്. 1.64 കോടിയാണ് പ്രി ബുക്കിങിലൂടെ മാത്രം ചിത്രം നേടിയത്. 

ചിത്രത്തിന്റെ റിലീസിനായി ഇനിയും മൂന്നു ദിവസം ബാക്കിയുള്ളപ്പോഴാണ് റെക്കോർഡ് വിൽപ്പന നടക്കുന്നത്. യു.കെയിൽ റെക്കോർഡുകൾ തകർത്തുകൊണ്ടാണ് ചിത്രത്തിന്റെ തേരോട്ടം. ജർമനിയിൽ ഏറ്റവും വലിയ റിലീസുള്ള മലയാള ചിത്രമായി ടർബോ മാറിക്കഴിഞ്ഞു. കേരളത്തിൽ മുന്നൂറിലധികം തിയറ്ററുകളിലായാണ് ടർബോ റിലീസ് ചെയുന്നത്.

2 മണിക്കൂർ 35 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. സിനിമയുടെ ട്രെയിലർ പ്രേക്ഷകർക്കിടയിൽ ആവേശമാണ് ജനിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ വൈശാഖാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം 2024 മെയ് 23ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

turbo movie