ജോസേട്ടൻ തരംഗം; ആദ്യ ദിനം 224 എക്സ്ട്രാ ഷോ

ജനത്തിരക്ക് കാരണം 224 എക്സ്ട്രാ ഷോകളാണ് ആദ്യ ദിനം ലഭിച്ചത്. എറണാകുളം ജില്ലയിൽ മാത്രം 40ലധികം ഷോകളാണ് വിവിധ തിയറ്ററുകളിലായി ചാർട്ട് ചെയ്തത്.

author-image
Anagha Rajeev
New Update
turbo
Listen to this article
0.75x1x1.5x
00:00/ 00:00

ടർബോ ജോസിൻറെ ഇടിയിൽ റെക്കോഡിട്ടിരിക്കുകയാണ് മലയാള സിനിമ. തിയറ്ററുകളിലേക്കുള്ള ജനത്തിരക്ക് കാരണം 224 എക്സ്ട്രാ ഷോകളാണ് ആദ്യ ദിനം ലഭിച്ചത്. എറണാകുളം ജില്ലയിൽ മാത്രം 40ലധികം ഷോകളാണ് വിവിധ തിയറ്ററുകളിലായി ചാർട്ട് ചെയ്തത്. തിരുവനന്തപുരം ജില്ലയിൽ 22 ലധികം ഷോകളും കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 50ലധികം ലേറ്റ് നൈറ്റ് ഷോകളും ചാർട്ട് ചെയ്തു. 

'പോക്കിരിരാജ', 'മധുരരാജ' എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രമാണ് 'ടർബോ'. ജോസ് എന്ന കഥാപാത്രമായ് മമ്മൂട്ടി എത്തുന്ന ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് നടൻ സുനിലുമാണ് അവതരിപ്പിക്കുന്നത്. മിഥുൻ മാനുവൽ തോമസിന്റെതാണ് തിരക്കഥ. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

turbo movie