turbo movie ott and satellite rights sold for a record price
മമ്മൂട്ടി നായകനായി എത്തിയ ആക്ഷൻ ചിത്രം ചിത്രമാണ് ടർബോ.വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മിഥുൻ മാനുവൽ തോമസ് ആണ്. തിയേറ്ററിൽ മികച്ച നേട്ടം കൊയ്ത ടർബോയിലെ ഹൈലൈറ്റ് പ്രായത്തെ വെല്ലുന്ന മമ്മൂട്ടിയുടെ മാസ് ഫൈറ്റ് തന്നെയാണ്.ഇപ്പോഴിതാ തിയറ്ററിനെ ഇളക്കി മറിച്ച ടർബോ ഉടൻ ഒടിടി റിലീസിനൊരുങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് വരുന്നത്.
ചിത്രം ജൂലൈ ആദ്യവാരം മുതൽ സോണി ലിവിലൂടെ സ്ട്രീം ചെയ്യുമെന്നാണ് ഗ്രേപ്പ് വൈൻ റിപ്പോർട്ട് ചെയ്യുന്നത്. മമ്മൂട്ടി കമ്പനിയുടെ സിനിമകളിൽ ഏറ്റവും വലിയ ഒടിടി ഡീലാണ് സിനിമയ്ക്ക് ലഭിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. ഒടിടി റിലീസിന്റെ ഔദ്യോഗിക സ്ഥിരീകരണം ഉടൻ ഉണ്ടാകുമെന്നാണ് വിവരം.
മെയ് 24ന് ആണ് ടർബോ തിയറ്ററിൽ എത്തിയത്. 2 മണിക്കൂർ 35 മിനിറ്റ് ആയിരുന്നു ചിത്രത്തിന്റെ ദൈർഘ്യം. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കപ്പെടുന്ന അഞ്ചാമത്തെ സിനിമയാണ് 'ടർബോ'. മാസ് ആക്ഷൻ വിഭാഗത്തിൽ പെടുന്ന ഒരു ചിത്രം മമ്മൂട്ടിയുടെ നിർമ്മാണത്തിൽ ആദ്യമായാണ് എത്തിയത് എന്ന പ്രത്യേകതയും ടർബോയ്ക്ക് ഉണ്ട്. തമിഴ്നാട്ടിലും കർണാടകത്തിലും സൗദി അടക്കമുള്ള വിദേശ മാർക്കറ്റുകളിലുമൊക്കെ ചിത്രം മികച്ച കുതിപ്പാണ് നടത്തിയത്.
സൗദിയിൽ ഒരു മലയാള ചിത്രം നേടുന്ന എക്കാലത്തെയും മികച്ച കളക്ഷനാണ് ടർബോ നേടിയത്.ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്. ആഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം ഇതുവരെ 70 കോടി രൂപയിലധികം നേടിയിട്ടുണ്ട്. സ്ക്രീൻ കൗണ്ടിനും ഇതുവരെ കുറവൊന്നും സംഭവിച്ചിട്ടില്ല. ഇതര സംസ്ഥാനങ്ങളിൽ മാത്രം 364 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനം ആരംഭിച്ചത്.
ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ചിത്രത്തിലെ താരത്തിന്റെ ആക്ഷൻ സീക്വൻസുകൾക്ക് ആവേശമാണ് തിയേറ്ററിൽ. നായകനൊത്ത പ്രതിനായകനാണ് ടർബോയിൽ. വില്ലനായുള്ള കന്നഡ താരം രാജ് ബി ഷെട്ടിയുടെ പെർഫോമൻസും മലയാളികൾ കയ്യടി നൽകി സ്വീകരിച്ചിട്ടുണ്ട്.