'ടർബോ' അറബിക് പതിപ്പ് വരുന്നു

author-image
Anagha Rajeev
Updated On
New Update
turbo
Listen to this article
0.75x1x1.5x
00:00/ 00:00

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത ടർബോ ബോക്സ് ഓഫീസിൽ മികച്ച പ്രതികരണമാണ് നേടിയത്. മെ മിഥുൻ മാനുവൽ തോമസ് രചന നിർവ്വഹിച്ച ചിത്രത്തിൽ ജീപ്പ് ഡ്രൈവറായ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. ഇപ്പോഴിതാ ചിത്രത്തിൻറെ ഒരു പ്രധാന അപ്ഡേറ്റ് പുറത്തെത്തിയിരിക്കുകയാണ്. ചിത്രത്തിൻറെ അറബിക് പതിപ്പ് റിലീസിന് ഒരുങ്ങുകയാണ്. ഇതിന് മുന്നോടിയായി അറബിക് ടീസർ പുറത്തെത്തും. ഇന്ന് രാത്രി 9.15 ന് (യുഎഇ സമയം 7.45) ന് അറബിക് ടീസർ പുറത്തെത്തും.

ചിത്രം 11 ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസിൽ നിന്ന് 70 കോടി നേടിയതായി അണിയറക്കാർ അറിയിച്ചിരുന്നു. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കപ്പെടുന്ന അഞ്ചാമത്തെ സിനിമയാണ് 'ടർബോ'. മാസ് ആക്ഷൻ വിഭാ​ഗത്തിൽ പെടുന്ന ഒരു ചിത്രം മമ്മൂട്ടിയുടെ നിർമ്മാണത്തിൽ ആദ്യമായാണ് എത്തുന്നത്. 

turbo update turbo movie update