ഉണ്ണിമുകുന്ദന്റെ  ‘ജയ് ​ഗണേഷ്’ ഒടിടിയിലേയ്ക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

ഇപ്പോഴിതാ ജയ് ​ഗണേഷിന്റെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഈ മാസം 24 ന് ചിത്രം ഒടിടിയിലെത്തുമെന്നാണ് വിവരം.മനോരമ മാക്‌സിലൂടെയായിരിക്കും ചിത്രം സ്ട്രീമിംഗ് നടത്തുക.

author-image
Greeshma Rakesh
Updated On
New Update
jai ganesh.

unni mukundan movie jai ganesh coming to ott release date announced

Listen to this article
0.75x 1x 1.5x
00:00 / 00:00

പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ ഉണ്ണിമുകുന്ദൻ ചിത്രമാണ് ജയ് ​ഗണേഷ്. ദിവ്യാംഗന്റെ വേഷത്തിലാണ് ഉണ്ണി മുകുന്ദൻ എത്തിയത്. ചിത്രത്തിലെ താരത്തിന്റെ മികച്ച പ്രകടനം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.ഇപ്പോഴിതാ ജയ് ​ഗണേഷിന്റെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ഈ മാസം 24 ന് ചിത്രം ഒടിടിയിലെത്തുമെന്നാണ് വിവരം.മനോരമ മാക്‌സിലൂടെയായിരിക്കും ചിത്രം സ്ട്രീമിംഗ് നടത്തുക.

എല്ലാവരിലും ഒരു സൂപ്പർ ഹീറോ ഉണ്ടെന്ന സന്ദേശം നൽകുന്ന ചിത്രമാണ് ജയ് ഗണേഷ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന കഥാപാത്രത്തിലാണ് ഉണ്ണി മുകുന്ദൻ എത്തിയത്.ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്ത വേഷത്തിലായിരുന്നു ഉണ്ണി മുകുന്ദന്റെ വരവ്. മഹിമ നമ്പ്യാരാണ് ചിത്രത്തിലെ നായിക.

രഞ്ജിത് ശങ്കറിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിൽ ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങൾ. ഡ്രീംസ് ആൻഡ് ബിയോണ്ട്, ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളിൽ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്ന് നിർമിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെൽവരാജ് ആയിരുന്നു.

ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന മാർകോയാണ് ഉണ്ണി മുകുന്ദന്റേതായി വരാനിരിക്കുന്നത്. സിനിമയുടെ ഷൂട്ടിം​ഗിലാണ് താരം. ഹനീഫ് അദേനി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ നിന്നുള്ള ഏറ്റവും മികച്ച ആക്ഷൻ ത്രില്ലർ സിനിമകളിലൊന്നാകും മാർകോ എന്ന സൂചനകളാണ് പുറത്തുവരുന്നത്.

 

 

ott tamil movie news jai ganesh unnimukundan