ഉണ്ണി മുകുന്ദന്റെ ഗരുഡൻ കര്‍ണാടകത്തിലും

സൂരി നായകനാകുന്ന ഗരുഡന്റെ കര്‍ണാടക തിയറ്റര്‍ റൈറ്റ്‍സ് വിറ്റുപോയിരിക്കുകയാണ്.

author-image
Rajesh T L
Updated On
New Update
unn
Listen to this article
0.75x1x1.5x
00:00/ 00:00

‌സൂരി നായകനാകുന്ന പുതിയ തമിഴ് ചിത്രമാണ് ഗരുഡൻ. ഇവര്‍ക്കൊപ്പം ഗരുഡനിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രം അവതരിപ്പിക്കുന്നത് ശശികുമാറും ഉണ്ണി മുകുന്ദനുമാണ്. സൂരി നായകനാകുന്ന ഗരുഡന്റെ കര്‍ണാടക തിയറ്റര്‍ റൈറ്റ്‍സ് വിറ്റുപോയിരിക്കുകയാണ്.

എ.വി മീഡിയ കണ്‍സള്‍ട്ടൻസി മെയ്‍ 31ന് ചിത്രം കര്‍ണാടകത്തിലെ വിവിധ തിയറ്ററുകളില്‍ എത്തിക്കുന്നത്.  വെട്രിമാരന്റെ തിരക്കഥയില്‍ സൂരി പ്രധാന വേഷം ചെയ്യുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദനും എത്തുമ്പോള്‍ മലയാളി പ്രേക്ഷകർ വലിയ ആകാംക്ഷയിലാണ്. മലയാളത്തിൽ നിന്നും  ശിവദയും ഉണ്ണിക്ക് ഒപ്പമുണ്ട്. ദുരൈ സെന്തില്‍ കുമാറാണ് സംവിധാനം. ലാര്‍ക്ക് സ്റ്റുഡിയോസും ഗ്രാസ് റൂട്ട് സിനിമ കമ്പനിയും ചേര്‍ന്നാണ് നിര്‍മാണം. ആര്‍തര്‍ വില്‍സണാണ് ഛായാഗ്രാഹണം നിര്‍വഹിക്കുക. യുവ ശങ്കര്‍ രാജയാണ് സംഗീതം.

ജയ് ഗണേഷ് അടക്കം നിരവധി ചിത്രങ്ങളില്‍ നായകനായി എത്തിയ മലയാളത്തിന്റെ പ്രിയ താരം ഉണ്ണി മുകുന്ദൻ തമിഴിലെ അരങ്ങേറ്റ ചിത്രമാണിത്. മലയാളത്തിന്റെ ഹിറ്റായ നന്ദനത്തിന്റ റീമേക്ക് ചിത്രത്തില്‍ മനോ രാമലിംഗമായി സീഡനിലാണ് ഉണ്ണി മുകുന്ദന്റെ നടനായുള്ള അരങ്ങേറ്റം. സുബ്രഹ്‍മണ്യം ശിവയായിരുന്നു സീഡന്റെ സംവിധാനം. 

കോമഡി വേഷങ്ങളില്‍ തിളങ്ങിയ തമിഴ് താരം സൂരി അടുത്തിടെയാണ് നായക നിരയിലേക്ക് ഉയര്‍ന്നത്. സൂരി നായകനായി വെട്രിമാരന്റെ സംവിധാനത്തിലുള്ള ചിത്രം വിടുതലൈ ഒന്ന് നിരൂപക പ്രശംസയും പ്രേക്ഷക പ്രീതിയും നേടിയതിനാല്‍ പുതിയ പ്രൊജക്റ്റ് ആരാധകര്‍ക്ക് വലിയ പ്രതീക്ഷയുള്ളതാണ്. 

unnimukundhan