സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് ഋഷി. മുടിയൻ എന്ന് പറയുന്നതാണ് എല്ലാവർക്കും കൂടുതൽ സുപരിചിതം. വ്യത്യസ്തത നിറഞ്ഞ ഡാൻസ് പെർഫോമൻസ് കൊണ്ട് ആരാധകരെ കയ്യിലെടുത്ത താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യങ്ങളിൽ വൈറലാകുന്നത്.
തന്റെ പ്രണയം വെളിപ്പെടുത്തികൊണ്ടുള്ള വീഡിയോയാണ് ഋഷി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഒടുവിൽ തന്റെ പ്രണയം തുറന്നുപറഞ്ഞുവെന്നും എന്റെ ജീവിത സഖിയെന്നും ഋഷി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. കാമുകിയാടൊപ്പം നടന്നുപോകുന്ന വീഡിയോയാണ് പങ്കുവച്ചത്. മുഖം കാണിക്കാതെ ആരാധകർക്ക് സസ്പെൻസ് ഒരുക്കുകയാണ് താരം.
പ്രപോസൽ വീഡിയോ തന്റെ യൂട്യൂബ് ചാനലിൽ ഉടൻ അപ്‌ലോഡ് ചെയ്യുമെന്നും താരം കുറിക്കുന്നുണ്ട്. ഋഷിയുടെ ജീവിതസഖിയെ കാണാൻ കാത്തിരിക്കുകയാണെന്നും കൂടുതൽ സസ്പെൻസ് ഇടാതെ പുറത്തുപറയണമെന്നും അഭിപ്രായങ്ങളുമായി ആരാധകർ കമന്റ് ബോക്സിൽ പ്രത്യക്ഷപ്പെട്ടു.
സോഷ്യൽ മീഡിയ താരങ്ങളും ഋഷിക്ക് ആശംസകളുമായി രംഗത്തെത്തി. അവസാനം ഋഷിയും പ്രണയത്തിലായെന്നും അഭിനന്ദനങ്ങളെന്നും ആരാധകർ പറഞ്ഞു. സംശയമുള്ള ചില സോഷ്യൽ മീഡിയ താരങ്ങളുടെ പേരുകളും ആരാധകർ പങ്കുവക്കുന്നുണ്ട്.