റീറിലീസിന്റെ കാലഘട്ടത്തില്‍ ഇതാ ഒരെണ്ണം കൂടി വരുന്നു. മമ്മൂട്ടിയുടെ ചിത്രം വല്ല്യേട്ടന്‍ 4k ഡോള്‍ബി അറ്റ്‌മോസ് മാതൃകയില്‍ പ്രദര്‍ശനത്തിനെത്തുന്നു. സെപ്റ്റംബര്‍ 7നാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്.
ചിത്രത്തിലെ കേന്ദ്ര കഥാപാത്രം അറക്കല്‍ മാധവനുണ്ണിയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. രഞ്ജിത്തിന്റെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ഈ ചിത്രം വലിയ വിജയം നേടിയതാണ്. മമ്മൂട്ടിയുടെ ജന്മദിനത്തിലാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.
അമ്പലക്കര ഫിലിംസിന്റെ ബാനറില്‍ ബൈജു അമ്പലക്കരയും, അനില്‍ അമ്പലക്കരയും ചേര്‍ന്നു നിര്‍മ്മിച്ചത് ഈ ചിത്രം 4k ഡോള്‍ബി അറ്റ്‌മോസ് സിസ്റ്റത്തില്‍ അവതരിപ്പിക്കുന്നത് മാറ്റിനി നൗ എന്ന കമ്പനിയാണ്. ശോഭനാ, സിദ്ദിഖ്, മനോജ്.കെ.ജയന്‍, പൂര്‍ണ്ണിമാഇന്ദ്രജിത്ത്, എന്‍.എഫ്. വര്‍ഗീസ്, കലാഭവന്‍ മണി, വിജയകുമാര്‍, സുധീഷ് തുടങ്ങിയ പ്രമുഖതാരങ്ങളും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അണിനിരക്കുന്നു. സെപ്റ്റംബര്‍ അവസാന ആഴ്ചയിലായിരിക്കും പ്രദര്‍ശനത്തിനെത്തുന്നത്.