"സംഭവസ്ഥലത്ത് നിന്നും" വീഡിയോ ഗാനം റിലീസായി

താരാട്ടുപാട്ടുകളെ എന്നും നെഞ്ചിലേറ്റിയ മലയാളി പ്രേക്ഷകരുടെ മുന്നിലേക്ക് ഒരു അച്ഛൻ്റെ താരാട്ടുപാട്ട് എന്ന രീതിയിലാണ് "കുന്നിമണി കിങ്ങിണി മുത്തേ" എന്ന ഗാനം ഒരുക്കിട്ടുള്ളത്.

author-image
Anagha Rajeev
New Update
sambavasthalath ninnum
Listen to this article
0.75x 1x 1.5x
00:00 / 00:00

സിൻസീർ, ഡയാന ഹമീദ്  എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സിൻ്റോ ഡേവിഡ് സംവിധാനം ചെയ്യുന്ന "സംഭവസ്ഥലത്ത് നിന്നും" എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം റിലീസായി. സരീഷ് പുളിഞ്ചേരിയുടെ വരികൾക്ക് അജയ് ജോസഫ് സംഗീതം നൽകി മധു ബാലകൃഷ്ണനും ചിത്ര അരുണും ചേർന്ന് ആലപിച്ച ഗാനമാണ് പനോരമ മ്യൂസിക്കിലൂടെ റിലീസായത്. താരാട്ടുപാട്ടുകളെ എന്നും നെഞ്ചിലേറ്റിയ മലയാളി പ്രേക്ഷകരുടെ മുന്നിലേക്ക് ഒരു അച്ഛൻ്റെ താരാട്ടുപാട്ട് എന്ന രീതിയിലാണ് "കുന്നിമണി കിങ്ങിണി മുത്തേ" എന്ന ഗാനം ഒരുക്കിട്ടുള്ളത്.

 

സരീഷ് പുളിഞ്ചേരി എന്ന പുതുമുഖ ഗാന രചയിതാവിൻ്റെ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന വരികൾക്കും, മനുഷ്യ മനസിലേക്ക് ആഴത്തിലേക്കിറങ്ങും വിധം കൂടുതൽ സംഗീത ഉപകരണങ്ങൾ ഉപയോഗിക്കാതെ, ലളിതമായ സംഗീതത്തിലൂടെ ഗാനം ചിട്ടപ്പെടുത്തിയ സംഗീത സംവിധായകൻ അജയ് ജോസഫിനും, ആലാപനം കൊണ്ട് എന്നും മാജിക് സൃഷ്ടിച്ചിട്ടുള്ള മധു ബാലകൃഷ്ണനും ചിത്ര അരുണിനും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. സിനിമയിലെ നായികാ  ഡയാന ഹമീദ്,ബാല താരം മൃൺമയി എ മൃദുൽ, സരീഷ് പുളിഞ്ചേരി, ജെയിൻ മരിയ എന്നിവരാണ് ഗാനത്തിൽ അഭിനയിച്ചിട്ടുള്ളത്. ഒരു അച്ഛൻ്റെ താരാട്ടുപാട്ടായിട്ടാണ് കുന്നിമണി കിങ്ങിണി മുത്തേ എന്ന ഗാനം അവതരിപ്പിക്കുന്നത്.



"കുഞ്ഞുവയറെരിഞ്ഞെന്നും നീ ചിണുങ്ങിക്കരയുമ്പോൾപാലുണ്ട് മയങ്ങാൻ മാത്രം  അമ്മക്കയ്യിൽ നൽകാമച്ഛൻ" എന്ന സരീഷ് പുളിഞ്ചേരിയുടെ വരികളിൽ ഇതുവരെ കേൾക്കാത്ത അച്ഛൻ്റെ ഒരു സ്നേഹം പറഞ്ഞു വയ്ക്കുന്നുണ്ട്.

 ഇന്ത്യാ സ്നേഹം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ബിജോ തോമസ് തട്ടിൽ, ജോയ് കാഞ്ഞിരത്തിങ്കൽ ജോസ്, പീറ്റർ വർഗീസ്, ജോമോൻ ജോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അനീഷ് അർജുനൻ നിർവ്വഹിക്കുന്നു.

സഞ്ജു എളവള്ളി, അഖിലേഷ് തയ്യൂർ എന്നിവർ ചേർന്ന് ച തിരക്കഥ-സംഭാഷണമെഴുതുന്നു.

 സരീഷ് പുളിഞ്ചേരി, അഖിലേഷ് തയ്യൂർ, ജോമോൻ ജോസ് എന്നിവരുടെ വരികൾക്ക് ജിനു വിജയൻ,അജയ് ജോസഫ് ,ഡെൻസിൽ എം വിൽസൻ ,പീറ്റർ വർഗീസ് തുടങ്ങിയവർ സംഗീതം നൽകിയ നാല് ഗാനങ്ങൾ  മധു ബാലകൃഷ്ണൻ, ചിത്ര അരുൺ, സ്റ്റാർ സിംഗർ താരം അരവിന്ദ് നായർ ,സരീഷ് പുളിഞ്ചേരി,പ്രമോദ് പടിയത്ത് എന്നിവർ ആലപിക്കുന്നു.

 

പ്രമോദ് പടിയത്ത്,സുധീർ കരമന, അജിത് കൂത്താട്ടുകുളം, ശിവജി ഗുരുവായൂർ, സുനിൽ സുഗത,  ക്രിസ് വേണുഗോപാൽ, ശശാങ്കൻ, ജോജൻ കാഞ്ഞാണി, നന്ദകിഷോർ, അശ്വതി ശ്രീകാന്ത്, മൃൺമയി എ മൃദുൽ,അഖിലേഷ് തയ്യൂർ,രേഷ്മ R നായർ,  സരീഷ് പുളിഞ്ചേരി, രവി എളവള്ളി,ഷിബു ലാ സർ,അശോക് കുമാർ പെരിങ്ങോട്, ബെൻസൺ തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.ഒപ്പം.

 മാധ്യമ പ്രവർത്തകരായ ഹാഷ്മി താജ് ഇബ്രാഹിം, ക്രിസ്റ്റീന ചെറിയാൻ തുടങ്ങിയവരും നിരവധി സോഷ്യൽ മീഡിയ താരങ്ങളും ചിത്രത്തിൽ വേഷമിടുന്നു. പശ്ചാത്തലസംഗീതം- ജിനു വിജയൻ, കലാ സംവിധാനം-ജെയ്സൺ ഗുരുവായൂർ, ചമയം-സുന്ദരൻ ചെട്ടിപ്പടി,സെക്കന്റ് യൂണിറ്റ് ക്യാമറ ജുബിൻ ചെറുവത്തൂർ, ജോഷി എബ്രഹാം (കാനഡ). സാമൂഹിക പ്രധാന്യമുള്ള ഒരു വിഷയത്തെ അല്പം ത്രില്ലർ എലമെൻ്റ്സും ഹ്യൂമറുമെല്ലാം ചേർത്ത് ഒരുക്കിയ  "സംഭവസ്ഥലത്ത് നിന്നും" ആഗസ്റ്റ് 30-ന് തിയ്യേറ്ററുകളിലെത്തും പി ആർ ഒ-എ എസ് ദിനേശ്.

video song release