ഈണം പെയ്ത 27 വർഷങ്ങൾ! പാട്ടുവേദിയിൽ വിദ്യാസാഗറിന് ആദരം

പ്രണയം വിരഹം താരാട്ട്...അങ്ങനെ എന്നും ശ്രോതാക്കളുടെ ഹൃദയത്തെ സ്പർശിക്കുന്ന  ഒരുപിടി നല്ല ​ഗാനങ്ങൾ സമ്മാനിച്ച അതുല്യ പ്രതിഭയാണ്  പ്രശസ്ത സംഗീത സംവിധായകൻ വിദ്യാസാഗർ.മലയാളിയുടെ പ്രണയത്തിൽ വിദ്യാസാഗറിനോളം പങ്ക് മറ്റാർക്കുമില്ലെന്നു തന്നെ പറയാം.

author-image
Greeshma Rakesh
Updated On
New Update
vidhyasagar

vidyasagar celebrated 27 years of musical journey

Listen to this article
0.75x 1x 1.5x
00:00 / 00:00പ്രണയം വിരഹം താരാട്ട്...അങ്ങനെ എന്നും ശ്രോതാക്കളുടെ ഹൃദയത്തെ സ്പർശിക്കുന്ന  ഒരുപിടി നല്ല ​ഗാനങ്ങൾ സമ്മാനിച്ച അതുല്യ പ്രതിഭയാണ്  പ്രശസ്ത സംഗീത സംവിധായകൻ വിദ്യാസാഗർ.മലയാളിയുടെ പ്രണയത്തിൽ വിദ്യാസാഗറിനോളം പങ്ക് മറ്റാർക്കുമില്ലെന്നു തന്നെ പറയാം.

വിദ്യാസാഗറിന്റെ ഈണങ്ങളിലൂടെ പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും വിരഹത്തിന്റെയുമൊക്കെ കാലങ്ങളിലൂടെ യാത്ര ചെയ്യാത്ത മലയാളികളുണ്ടാവില്ല. 90കൾ മുതൽ പുറത്തിറങ്ങിയ പല ഹിറ്റ് മലയാള സിനിമകളെയും ഇത്രയധികം പ്രിയപ്പെട്ടതാക്കിയത് വിദ്യാസാഗർ നൽകിയ ആത്മാവുള്ള ഈണങ്ങൾ കൂടിയാണ്.അത്തരത്തിൽ മനുഷ്യ മനസ്സുകളെ ഇമ്പമുള്ള ഈണച്ചരടിൽ കോർത്തിട്ട വിദ്യാസാ​ഗർ എന്നും  സംഗീത സംവിധായകരിൽ മുനനിരയിലാണ്.

സംഗീതജീവിതത്തിൽ 27 വർഷങ്ങൾ പൂർത്തിയാക്കിയ വിദ്യാസാഗറിന് ആദരിച്ചിരിക്കുകയാണ് സ്റ്റാർ സിംഗർ.സംഗീതം, വിനോദം, ആഘോഷങ്ങൾ എന്നിവയുടെ അവിസ്മരണീയ സായാഹ്നമായ മെഗാ സ്റ്റേജ് ഇവന്റ്  "സ്റ്റാർ സിംഗർ സീസൺ 9 റീ ലോഞ്ച് ഇവന്റിലാണ് അതുല്യ പ്രതിഭയെ ആദരിച്ചത്.ഏഷ്യാനെറ്റ് ചാനൽ ഹെഡ് കിഷൻ കുമാറാണ്   പൊന്നാട അണിയിച്ച് ആദരിച്ചത്.

ഈ പരിപാടിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന എല്ലാ   ഗാനങ്ങളും അദ്ദേഹത്തിന്റെ കരിയറിലെ മികച്ച ഹിറ്റുകൾ ആണ്.അതെസമയം ഈ ആഘോഷരാവിൽ കുഞ്ചാക്കോ ബോബനും അനഘയും  അടുത്തിടെ പുറത്തിറങ്ങിയ " ഗ്ര്ര്ർ " സിനിമയുടെ വിശേഷങ്ങൾ  പങ്കുവച്ചു.ഉള്ളൊഴുക്ക്" സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി നടി പാർവതി തിരുവോത്തും  മെഗാ സ്റ്റേജ് ഇവന്റിൽ പങ്കെടുത്തു.

 

star singer vidyasagar music